Kunnamkulam Accident Lookout Notice Benny 
Thrissur

കുന്നംകുളം വാഹനാപകടം: കാർ ഡ്രൈവർക്കായി ലുക്കൗട്ട് നോട്ടീസ്; വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം

മദ്യപിച്ച് കാറോടിച്ചെന്ന് സ്ഥിരീകരണം; അപകടത്തിന് പിന്നാലെ മുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കുന്നംകുളം: ആർത്താറ്റ് കുറുക്കൻപാറയിൽ ദമ്പതികളും മൂന്നുവയസ്സുകാരനായ മകനും മരിച്ച വാഹനാപകടത്തിനിടയാക്കിയ കാർ ഡ്രൈവർക്കായി കുന്നംകുളം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആർത്താറ്റ് അയ്യൻകുളങ്ങര സ്വദേശി ബെന്നിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. ഇയാൾ വിദേശത്തേക്ക് കടക്കുന്നത് തടയാൻ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.തൃശ്ശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, ഇവരുടെ മൂന്നുവയസ്സുകാരനായ മകൻ എമിൽ ഐബക്ക് എന്നിവരാണ് കഴിഞ്ഞദിവസമുണ്ടായ അപകടത്തിൽ മരിച്ചത്.

അപകടസമയത്ത് കാർ ഓടിച്ചിരുന്ന ബെന്നി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. അമിതവേഗതയിൽ എത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ കോൺക്രീറ്റ് വൈദ്യുതി പോസ്റ്റും കാറിടിച്ച് പൂർണ്ണമായി തകർന്നു വീണു.അപകടത്തിൽ കാറും ബൈക്കും പൂർണ്ണമായി തകർന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

പ്രതിക്കായി ബന്ധുവീടുകളിലും ഇയാളുമായി ബന്ധമുള്ള മറ്റ് കേന്ദ്രങ്ങളിലും കുന്നംകുളം പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ഇയാൾ രാജ്യം വിടാനുള്ള സാധ്യത മുന്നിൽക്കണ്ട് ലുക്കൗട്ട് സർക്കുലർ ഇറക്കാനും വിമാനത്താവളങ്ങളിൽ അറിയിപ്പ് നൽകാനും പൊലീസ് തീരുമാനിച്ചത്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Kunnamkulam police have issued a lookout notice against Benny, hailing from Ayyankulangara in Arthat, the absconding driver responsible for the horrific road crash at Kurukkanpara that claimed the lives of a couple and their three-year-old child

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്; അപ്രത്യക്ഷനായ ഭർത്താവിലേക്ക് സംശയമുന; കേരളം വിട്ടതായി സൂചന

സിനിമയുടെ 'മേള'ക്കാലം; തമിഴിലും കത്തിക്കും; വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍

ഇന്ത്യൻ താരം ക്രാന്തി ​ഗൗഡിന് നേരെ ലൈം​ഗികാധിക്ഷേപം; പാകിസ്ഥാൻ ആരാധകർക്ക് എതിരെ വൻ പ്രതിഷേധം

ടര്‍ബോ പെട്രോള്‍ എന്‍ജിന്‍; പുതുതലമുറ ഔഡി ക്യൂ3 ഒക്ടോബര്‍ 16ന് വിപണിയില്‍

സ്ത്രീകള്‍ക്കെതിരെ ദ്വയാര്‍ഥ പ്രയോഗം വേണ്ട; തൃഷ വിവാദത്തിന് പിന്നാലെ വിജയ്