Palappilly Leopard Menace 
Thrissur

പാലപ്പിള്ളിയിൽ പുലി ശല്യം രൂക്ഷമായി; ഭീതിയിൽ നാട്ടുകാർ

ഒരാഴ്ചയ്ക്കിടെ നാല് പശുക്കുട്ടികളെ കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: പാലപ്പിള്ളി മേഖലയിൽ പുലിയിറങ്ങി പശുക്കുട്ടികളെ കൊല്ലുന്നത് പതിവാകുന്നു. ഇന്നലെയും പശുക്കുട്ടിയെ പുലി പിടിച്ചതോടെ, ഈ ആഴ്ചയിൽ മാത്രം നാലാം തവണയാണ് പശുക്കുട്ടികൾ പുലിക്ക് ഇരയാകുന്നത്. പാലപ്പിള്ളി ടവർലൈൻ പ്രദേശം, മുസ്ലിം പള്ളി, മൈസൂർ തുടങ്ങിയ ഭാഗങ്ങളിൽ രൂക്ഷമായ പുലി ശല്യമാണ് അനുഭവപ്പെടുന്നത്. ഇതേതുടർന്ന് തോട്ടം തൊഴിലാളികളും ജനങ്ങളും ഭീതിയിലാണ് കഴിയുന്നത്.

ഇന്നലെ രാത്രി രണ്ടിന് പാലപ്പിള്ളി മുസ്ലിം പള്ളിയുടെ അടുത്തുള്ള വഴിയിൽ പാഡിയുടെ മുൻപിലൂടെ പുലി പോകുന്നത് അബ്ദുൾറഹ്‌മാൻ ചെറുവക്കത്ത് എന്നയാൾ നേരിട്ട് കണ്ടിരുന്നു. പാലപ്പിള്ളി മേഖലയിൽ ടവർ ലൈൻ പരിസരത്തും പാഡികളുടെ സമീപത്തുമായി ദിവസേനയെന്നോണം പുലിയുടെ സാന്നിധ്യമുണ്ട്.

പുലിയെ പിടിക്കാനായി കൂടൊരുക്കുന്നു

പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായി കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ സതി രവി, മലയോര സമിതി പ്രസിഡന്റ് ഇ.എ. ഓമന എന്നിവർ പാലപ്പിള്ളി റേഞ്ച് ഓഫീസറെ കണ്ടു. ഇതിൻറെ അടിസ്ഥാനത്തിൽ കൂട് സ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. പുലിയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

Leopard attacks have become rampant in the Palappilly region, with four calves killed in a single week, sparking panic among plantation workers and residents who are demanding immediate installation of capture cages.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

6 പന്തില്‍ 3 വിക്കറ്റുകള്‍; രണ്ടക്കം കടക്കും മുന്‍പ് 4-ാം വിക്കറ്റ്, 89ന് ഓള്‍ഔട്ട്! 26 വര്‍ഷത്തിനിടെ ടീം നേരിട്ട ഏറ്റവും വലിയ തോല്‍വി

താരൻ വീണ്ടും വീണ്ടും വരുന്നുണ്ടോ? ഈ ശീലങ്ങൾ മാറ്റിനോക്കൂ

ചടയമംഗലത്ത് 13-കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ, ഇടപെട്ട് മുഖ്യമന്ത്രി

എല്ലാ സേവനങ്ങളും ലഭ്യം; ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂം തുറന്നു

എട്ട് വർഷമായി ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ല; മദ്യപാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രുതി ഹാസൻ