എട്ട് വർഷമായി ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ല; മദ്യപാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രുതി ഹാസൻ

പെട്ടെന്നൊരു സുപ്രഭാതത്തിൽ എഴുന്നേറ്റ് ഇനി മദ്യപിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ശ്രുതി പറഞ്ഞു
Shruti Haasan
Shruti HaasanInstagram
Updated on: 
1 min read

മദ്യപാനശീലത്തെക്കുറിച്ചും അതിൽനിന്ന് വിട്ടുനിന്ന കാലത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. കഴിഞ്ഞ എട്ടു വർഷമായി ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ലെന്ന് താരം വെളിപ്പെടുത്തി. മദ്യപാനം തനിക്ക് നല്ലതല്ലെന്ന് സ്വയം തിരിച്ചറിഞ്ഞതോടെയാണ് അത് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും ശ്രുതി പറഞ്ഞു.

നേഹ ധൂപിയയും അംഗദ് ബേദിയും അവതാരകരായെത്തുന്ന ‘ഡബിൾ ഡേറ്റ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. എട്ടു വർഷം മുൻപ് വരെ താൻ മദ്യപിക്കാറുണ്ടായിരുന്നുവെന്നും ഇക്കാര്യം നേരത്തെയും തുറന്നുപറഞ്ഞിട്ടുണ്ടെന്നും ശ്രുതി വ്യക്തമാക്കി.

"കഴിഞ്ഞ എട്ടു വർഷമായി ഒരു തുള്ളി മദ്യം പോലും ഞാൻ കുടിച്ചിട്ടില്ല. അതിനു മുൻപ് മദ്യപിക്കുമായിരുന്നു. ഇക്കാര്യം ഞാൻ തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ ആ ശീലം ഞാൻ മാനേജ് ചെയ്യുകയാണ്. മദ്യപാനം എനിക്ക് നല്ലതല്ലെന്ന് ഞാൻ തന്നെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് ഇത്തരം കാര്യങ്ങളെ സമീപിക്കുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ എഴുന്നേറ്റ് ഇനി മദ്യപിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളോടും ആസക്തിയുള്ള ആളാണ് ഞാൻ," ശ്രുതി പറഞ്ഞു.

മദ്യപാനം ഉപേക്ഷിക്കാനുള്ള തീരുമാനം പെട്ടെന്നെടുത്തതാണെങ്കിലും അതിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞുവെന്നതാണ് താരത്തിന്റെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്. സ്വന്തം ശീലങ്ങളെക്കുറിച്ചും അവ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും തുറന്നുസംസാരിക്കുന്ന ശ്രുതിയുടെ വെളിപ്പെടുത്തൽ ഇതിനോടകം ശ്രദ്ധ നേടുകയാണ്.

അതേസമയം, ദുൽഖർ സൽമാൻ നായകനാകുന്ന ‘ആകാശംലോ ഒക താര’യാണ് ശ്രുതിയുടെ പുതിയ ചിത്രം. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രോഹിണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നവംബർ 20ന് ചിത്രം തിയറ്ററുകളിലെത്തും.

Shruti Haasan
സൗന്ദര്യവർധക ശസ്ത്രക്രിയകളെക്കുറിച്ച് നുണ പറയുന്നതിൽ കാര്യമില്ല; അത്തരം ചികിത്സകൾ പ്രോത്സാഹിപ്പിക്കില്ല: ശ്രുതി ഹാസൻ
Shruti Haasan
സായ് പല്ലവിയുടെ സീതാ വിവാദത്തിനിടെ പഴയ ചിത്രം പങ്കുവെച്ച് ജയപ്രദ; 'ഞങ്ങളു‌ടെ സീത'യെന്ന് ആരാധകർ
Shruti Haasan
60 ശതമാനം ചിത്രീകരണം പൂർത്തിയായി; ആദ്യ ഭാഗത്തേക്കാൾ ഗംഭീര ദൃശ്യവിസ്മയം, ‘രാമായണ 2’ അപ്ഡേറ്റ് പങ്കുവെച്ച് ഛായാഗ്രാഹകൻ
Summary

Hasn't touched a drop of alcohol in eight years; Shruti Haasan opens up about drinking

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER