സൗന്ദര്യവർധക ശസ്ത്രക്രിയകളെക്കുറിച്ച് നുണ പറയുന്നതിൽ കാര്യമില്ല; അത്തരം ചികിത്സകൾ പ്രോത്സാഹിപ്പിക്കില്ല: ശ്രുതി ഹാസൻ

മൂന്നാഴ്ച മുമ്പുള്ള രൂപമല്ല ഇപ്പോഴുള്ളതെന്ന് വ്യക്തമായിരിക്കെ അത് മറച്ചുവെക്കുന്നതിൽ എന്താണ് കാര്യമെന്നും താരം ചോദിച്ചു
Shruti Haasan
Shruti HaasanInstagram
Updated on: 
1 min read

സൗന്ദര്യവർധക ശസ്ത്രക്രിയകളെയും സൗന്ദര്യവർധന ചികിത്സകളെയും കുറിച്ച് തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. ഇത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് മറച്ചുവെച്ച് നുണ പറയേണ്ട കാര്യമില്ലെന്നാണ് താരത്തിന്റെ നിലപാട്. അതേസമയം, സൗന്ദര്യവർധക ചികിത്സകളെ പ്രോത്സാഹിപ്പിക്കാൻ തനിക്ക് താൽപര്യമില്ലെന്നും ശ്രുതി വ്യക്തമാക്കി.

നേഹ ധൂപിയയും അംഗദ് ബേദിയും അവതാരകരായെത്തുന്ന ‘ഡബിൾ ഡേറ്റ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയിലൂടെ ചെറുപ്പം മുതൽ പ്രേക്ഷകർക്ക് മുന്നിൽ വളർന്നുവന്ന ഒരാളാണ് താനെന്നും അതുകൊണ്ടുതന്നെ രൂപത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് നുണ പറയുന്നത് അർഥശൂന്യമാണെന്നും ശ്രുതി പറഞ്ഞു.

ചിലർ സൗന്ദര്യവർധക ചികിത്സകൾ നടത്തിയിട്ടും സ്വാഭാവികമായ സൗന്ദര്യമാണെന്ന് അവകാശപ്പെടുന്നത് കാണാറുണ്ട്. എന്നാൽ അത്തരം മാറ്റങ്ങൾ പ്രേക്ഷകർക്ക് തിരിച്ചറിയാൻ കഴിയുമെന്നും മൂന്നാഴ്ച മുമ്പുള്ള രൂപമല്ല ഇപ്പോഴുള്ളതെന്ന് വ്യക്തമായിരിക്കെ അത് മറച്ചുവെക്കുന്നതിൽ എന്താണ് കാര്യമെന്നും താരം ചോദിച്ചു. ആരെയും വിധിക്കാനല്ല താൻ ഇതു പറയുന്നതെന്നും ശ്രുതി കൂട്ടിച്ചേർത്തു.

ഓരോരുത്തർക്കും സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതെല്ലാം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ചെയ്ത കാര്യങ്ങൾ മറച്ചുവെച്ച് നുണ പറയേണ്ടതിന്റെ ആവശ്യം തനിക്ക് മനസ്സിലാകുന്നില്ല. അതേസമയം, ഇത്തരം ചികിത്സകളുടെ പ്രചാരകയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

Shruti Haasan
സായ് പല്ലവിയുടെ സീതാ വിവാദത്തിനിടെ പഴയ ചിത്രം പങ്കുവെച്ച് ജയപ്രദ; 'ഞങ്ങളു‌ടെ സീത'യെന്ന് ആരാധകർ
Shruti Haasan
60 ശതമാനം ചിത്രീകരണം പൂർത്തിയായി; ആദ്യ ഭാഗത്തേക്കാൾ ഗംഭീര ദൃശ്യവിസ്മയം, ‘രാമായണ 2’ അപ്ഡേറ്റ് പങ്കുവെച്ച് ഛായാഗ്രാഹകൻ
Shruti Haasan
ധനുഷ് - മമ്മൂട്ടി ചിത്രം: അധികാരവും അക്രമവും നിറഞ്ഞ ലോകത്തെ ‘ഓം’; ദൈർഘ്യം കേട്ട് ഞെട്ടി ആരാധകർ?
Summary

No point in lying about cosmetic surgeries; I wont promote such procedures: Shruti Haasan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER