Koratty Hans Seizure 
Thrissur

സവാളച്ചാക്കുകൾക്കിടയിൽ 10 ടൺ ഹാൻസ്: കണ്ണൂർ സ്വദേശികളായ രണ്ടുപേർ പിടിയിൽ

അഞ്ച് ടൺ സവാളയുടെ മറവിലായിരുന്നു കടത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊരട്ടി: സവാള കയറ്റിയ ലോറിയുടെ മറവിൽ കടത്താൻ ശ്രമിച്ച പത്ത് ടൺ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കൊരട്ടിയിൽ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ലോറിയിലുണ്ടായിരുന്ന കണ്ണൂർ ഇരിട്ടി സ്വദേശികളായ ഡെൻസൻ ബാബു, ഷുഹൈബ് സുലൈമാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റൂറൽ ഡാൻസാഫ് ടീമും കൊരട്ടി പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് കോടികൾ വിലമതിക്കുന്ന ലഹരി ഉൽപ്പന്നങ്ങൾ വലയിലായത്.

ലഹരിക്കെതിരെയുള്ള പരിശോധന കർശനമാക്കിയതിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് വാഹനം തടഞ്ഞത്. പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ലോറിയിലാണ് നിരോധിത പുകയില ശേഖരം ഒളിപ്പിച്ചിരുന്നത്. അഞ്ച് ടൺ സവാളയാണ് ലോറിയിൽ കയറ്റിയിരുന്നത്. പരിശോധനയിൽ സംശയം തോന്നാതിരിക്കാൻ വാഹനത്തിന്റെ മുൻഭാഗത്തായി ഹാൻസ് അടക്കമുള്ള ലഹരി ഉൽപ്പന്നങ്ങൾ അടുക്കിവെച്ച ശേഷം, പുറത്തുനിന്ന് കാണാനാകാത്ത വിധം ഇവയ്ക്ക് മുന്നിലായി സവാളച്ചാക്കുകൾ നിരത്തിവെക്കുകയായിരുന്നു. ചാക്കുകൾ മാറ്റി പരിശോധിച്ചപ്പോഴാണ് പത്ത് ടണ്ണോളം വരുന്ന പുകയില ശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

In a major crackdown on contraband, the Thrissur District Anti-Narcotics Special Action Force (DANSAF) and the Koratty police intercepted a lorry and seized 10 tonnes of banned tobacco product 'Hans' concealed under a consignment of onions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം സമ്മിശ്ര ഭക്ഷണ സംസ്കാരമുള്ള നാട്, ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തീട്ടൂരം കടന്ന കൈയായിപ്പോയി'; ​ഗവർണർക്കെതിരെ കെ സി വേണു​ഗോപാൽ

'ശേഖരേട്ടാ... ദേവാസുരം പാർട്ട് 3 എപ്പോഴാ ?', 'ലാലേട്ടൻ റെഡിയാണെങ്കിൽ ഞാൻ റെഡി'; നെപ്പോളിയൻ പറയുന്നു

കുലകണക്കിന് തക്കാളി വീട്ടില്‍ വിളയിക്കാം; ചട്ടിയിലും ഗ്രോബാഗിലും വളര്‍ത്താം

Delhi Protest: വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച്

വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം ഇരട്ടിയാക്കി; പരിധിയും അപേക്ഷകളിലെ നിയന്ത്രണവും ഒഴിവാക്കി