Tree falls on car 
Thrissur

തൃശ്ശൂർ പൂച്ചട്ടി ഭാരതീയ വിദ്യാഭവനിൽ മിന്നൽച്ചുഴലി; വൻ തേക്കുമരങ്ങൾ കടപുഴകി വീണു - വിഡിയോ

സ്കൂൾ മേൽക്കൂരയുടെ ഭാഗങ്ങളും രണ്ട് ഓട്ടോറിക്ഷകളും തകർന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശ്ശൂർ: ഒല്ലൂക്കര പൂച്ചട്ടിയിലുള്ള ഭാരതീയ വിദ്യാഭവൻ സ്കൂൾ അങ്കണത്തിൽ മിന്നൽച്ചുഴലിയിൽ മരങ്ങൾ കടപുഴകി വീണു. രാവിലെ ഉണ്ടായ ശക്തമായ അപ്രതീക്ഷിത ചുഴലിക്കാറ്റിലാണ് സ്കൂൾ മൈതാനത്ത് നിന്നിരുന്ന വൻ തേക്കുമരങ്ങൾ വേരോടെ പിഴുതുവീണത്. സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപായിരുന്നതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

രാവിലെ 8:30 ഓടെയായിരുന്നു പ്രദേശത്ത് കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് അപ്രതീക്ഷിത മിന്നൽച്ചുഴലി വീശിയടിച്ചത്. സ്കൂൾ അങ്കണത്തിൽ നിന്നിരുന്ന ഭീമാകാരമായ തേക്കുമരങ്ങളാണ് കാറ്റിന്റെ ശക്തിയിൽ പൂർണ്ണമായി കടപുഴകി വീണത്. മരങ്ങൾ വീണതിനെത്തുടർന്ന് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ചില ഭാഗങ്ങൾ തകരുകയും വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇതിന് പുറമെ സ്കൂൾ അങ്കണത്തിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകൾക്ക് മുകളിലേക്കാണ് മരങ്ങൾ പതിച്ചത്. ഇതോടെ രണ്ട് ഓട്ടോറിക്ഷകളും പൂർണ്ണമായി തകർന്ന നിലയിലാണ്.

സ്കൂളിൽ രാവിലെ 9:30 ഓടെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. അപകടം നടക്കുന്ന സമയത്ത് കുട്ടികൾ സ്കൂളിലേക്ക് എത്തിത്തുടങ്ങിയിരുന്നില്ല എന്നതിനാൽ വലിയൊരു അപകടസാധ്യതയാണ് ഇല്ലാതായത്. വൻ ദുരന്തമാണ് ഇവിടെ ഒഴിവായതെന്ന് നാട്ടുകാരും വ്യക്തമാക്കുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ സ്കൂൾ അധികൃതരും പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിച്ചേർന്നു. കടപുഴകി വീണ മരങ്ങൾ മുറിച്ചുമാറ്റുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമുള്ള അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് ഇവർ നേരിട്ട് നേതൃത്വം നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനഗോലുവിന് പുതിയ റോള്‍; ഇനി ഡി കെയുടെ മുഖ്യ ഉപദേശകന്‍, നിയമനം കാബിനറ്റ് റാങ്കോടെ

ശരിയായ ചികിത്സയോ വാക്സിനോ ഇല്ല, ഒരാഴ്ചക്കിടെ രണ്ട് മരണം, വെസ്റ്റ് നൈൽ പനി പ്രതിരോധം എങ്ങനെ

ഇനി മുന്‍ പ്രധാനമന്ത്രിമാര്‍ ഇല്ലാത്ത പാര്‍ലമെന്റ്; ദേവഗൗഡയെ ബിജെപി തഴഞ്ഞു

തിരുവനന്തപുരം ശ്രീചിത്രയിൽ ജോലി നേടാം; അപ്രന്റീസ് ഉൾപ്പെടെ 40 ഒഴിവുകൾ

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ?; ലാഭത്തില്‍ മുന്നിലുള്ള പത്തു കമ്പനികള്‍ പരിചയപ്പെടാം

SCROLL FOR NEXT