Railway Gatekeepers Held Drunk On Duty 
Thrissur

മദ്യപിച്ച് റെയിൽവേ ഗേറ്റ് അടച്ചും തുറന്നും കളി; നാട്ടുകാരെ വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ഗേറ്റ് കീപ്പർമാർ പിടിയിൽ

റെയിൽവേ ജീവനക്കാരായ രാജേഷ്, ബിനു എന്നിവരെയാണ് നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: ഡ്യൂട്ടിക്കിടെ മദ്യപിച്ച് റെയിൽവേ ഗേറ്റ് അടച്ചും തുറന്നും പരിഭ്രാന്തി പരത്തുകയും, ഇത് ചോദ്യം ചെയ്ത നാട്ടുകാരെ വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് റെയിൽവേ ഗേറ്റ് കീപ്പർമാർ പിടിയിൽ. വടൂക്കര റെയിൽവേ ഗേറ്റിൽ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

റെയിൽവേ ജീവനക്കാരായ രാജേഷ്, ബിനു എന്നിവരെയാണ് നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ ഒരാൾ നെടുപുഴ റെയിൽവേ ഗേറ്റിലെയും മറ്റൊരാൾ വടൂക്കര ഗേറ്റിലെയും ജീവനക്കാരനാണ്. വടൂക്കര റെയിൽവേ ഗേറ്റിന് സമീപമുള്ള ഷെഡിലിരുന്ന് ഇരുവരും മദ്യപിച്ചതായാണ് പൊലീസ് നൽകുന്ന വിവരം.

ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ വാക്കത്തി വീശി

മദ്യലഹരിയിലായിരുന്ന ജീവനക്കാർ കാരണമൊന്നുമില്ലാതെ റെയിൽവേ ഗേറ്റ് ആവർത്തിച്ച് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതരായ ഇരുവരും റെയിൽവേ ഷെഡിൽ കാടുവെട്ടാൻ സൂക്ഷിച്ചിരുന്ന നീളമുള്ള വാക്കത്തി പോലുള്ള ആയുധമെടുത്ത് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നെടുപുഴ പൊലീസ് സ്ഥലത്തെത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ പിന്നീട് റെയിൽവേ സംരക്ഷണ സേനക്ക് കൈമാറി. സംഭവത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തിന് തടസ്സമൊന്നും നേരിട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ജീവനക്കാർക്കെതിരെ റെയിൽവേ അധികൃതർ വകുപ്പുതല അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കും.

Two railway gatekeepers were taken into custody in Thrissur for allegedly consuming alcohol on duty at the Vadookkara railway gate, repeatedly raising and lowering the gate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പദവികളേക്കാള്‍ പ്രസ്ഥാനത്തെ സ്‌നേഹിച്ചവന്‍, അന്ന് വടകരയിലേക്ക് പോകാതിരുന്നെങ്കില്‍ ഇന്ന് മന്ത്രി'; ഷാഫിയെ പിന്തുണച്ച് രമേഷ് പിഷാരടി

മൂന്നാം ദിവസവും ഒളിച്ചുകളിച്ച് ചക്കക്കൊമ്പൻ; നടുത്തുരുത്തിൽ നിലയുറപ്പിച്ച കൊമ്പനെ നിരീക്ഷിക്കാൻ ബോട്ടുകളുമായി ദൗത്യസംഘം

'ഹിന്ദു മതത്തിലേക്ക് മാറാന്‍ ക്ഷേത്രം അധികൃതര്‍ സമ്മതിക്കുന്നില്ല'; ക്രിസ്ത്യന്‍ കുടുംബം ഹൈക്കോടതിയില്‍

'തടവുകാരിലേക്ക് സത്യസന്ധമായ വിവരങ്ങള്‍ എത്തണം'; ജയിലുകളില്‍ പാര്‍ട്ടി മുഖപത്രങ്ങള്‍ക്ക് വിലക്ക്

'എന്റെ ഫോണും ചോര്‍ത്തുന്നുണ്ട്, തെറ്റിച്ച് പറഞ്ഞ് ഞാന്‍ അവരെ പറ്റിക്കും'