

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ പാര്‍ട്ടി മുഖപത്രങ്ങളും പാര്‍ട്ടി താല്‍പര്യങ്ങളുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും വിലക്ക്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയതോ സ്‌പോണ്‍സര്‍ഷിപ്പ് വഴി ലഭിച്ചതോ ആയ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യുന്നത് വിലക്കിയതായാണ് പുതിയ സര്‍ക്കുലര്‍ പറയുന്നത്.
കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതി അംഗവും കോണ്‍ഗ്രസ് നേതാവുമായ അമൃത രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ജയില്‍ ഡിജിപി എസ്. ശ്രീജിത്താണ് ഉത്തരവിറക്കിയത്. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ജയില്‍ ഡിജിപിയുടെ സര്‍ക്കുലര്‍.
തടവുകാരുടെ മാനസികവും സാമൂഹികവുമായ പുനരധിവാസം ലക്ഷ്യമിട്ടുള്ള തിരുത്തല്‍ കേന്ദ്രങ്ങളാണ് ജയിലുകള്‍. അതിനാല്‍, തടവുകാരിലേക്ക് എത്തുന്ന വിവരങ്ങള്‍ സത്യസന്ധവും പക്ഷപാതമില്ലാത്തതുമായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
'കഴിഞ്ഞ 10 വര്‍ഷമായി ജയിലുകളില്‍ സിപിഎം ആധിപത്യമായിരുന്നുവെന്നും രാഷ്ട്രീയ തടവുകാര്‍ക്ക് യഥേഷ്ടം പരോള്‍ അനുവദിക്കുകയും ജയിലുകളില്‍ 'ദേശാഭിമാനി' പത്രം വിതരണം ചെയ്തിരുന്നതായുമാണ് അമൃത രാധാകൃഷ്ണന്റെ പരാതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates