Valparai Bison Attack 
Thrissur

വാൽപ്പാറയിൽ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം; ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചിന്നക്കല്ലാർ വെള്ളച്ചാട്ടത്തിലേക്ക് പോയ സംഘത്തിന് നേരെയാണ് ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: വാൽപ്പാറയിൽ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ മിന്നലാക്രമണം. കാട്ടുപോത്തിന്റെ ഇടിയേറ്റ് ബൈക്കിൽ സഞ്ചരിച്ചിരുന്ന വിനോദസഞ്ചാരികൾ റോഡിലേക്ക് തെറിച്ചുവീണെങ്കിലും കാര്യമായ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കാട്ടുപോത്ത് ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സഞ്ചാരികൾ തന്നെയാണ് പുറത്തുവിട്ടത്.

വാൽപ്പാറയിലെ പ്രസിദ്ധമായ ചിന്നക്കല്ലാർ വെള്ളച്ചാട്ടം സന്ദർശിക്കാനായി പോയ വിനോദസഞ്ചാരികളുടെ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കാറിലും ബൈക്കുകളിലുമായി വനപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു ഇവർ. റോഡരികിൽ കാട്ടുപോത്ത് നിൽക്കുന്നത് ശ്രദ്ധയിൽപ്പെടാതെ ബൈക്ക് മുന്നോട്ട് എടുത്തപ്പോഴേക്കും പെട്ടെന്ന് പ്രകോപിതനായ കാട്ടുപോത്ത് പാഞ്ഞടുത്ത് ബൈക്ക് യാത്രക്കാരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്കും അതിലുണ്ടായിരുന്ന യാത്രികരും റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ വന്ന കാറിലുണ്ടായിരുന്നവരും മറ്റ് യാത്രികരും ഭയന്ന് നിലവിളിച്ചെങ്കിലും കാട്ടുപോത്ത് വനത്തിലേക്ക് പിൻവാങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഭാഗ്യം കൊണ്ടുമാത്രമാണ് ജീവൻ തിരികെക്കിട്ടിയതെന്ന് വിനോദസഞ്ചാരികൾ പറഞ്ഞു. കാറിലുണ്ടായിരുന്ന സഹയാത്രികരാണ് മൊബൈൽ ഫോണിൽ ഭീതിപ്പെടുത്തുന്ന ഈ രംഗങ്ങൾ പകർത്തിയത്. വിനോദസഞ്ചാര സീസൺ ആയതിനാൽ വാൽപ്പാറ മേഖലയിലെ വനപാതകളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകാറുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

Tourists had a miraculous escape after being charged and knocked down by a wild bison near Valparai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; ഈ ട്രെയിനുകള്‍ വൈകിയോടും

15 കിലോ പെട്ടി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ 16.5 കിലോ; ലഗേജ് മെഷീനുകള്‍ പരിശോധിക്കും

ടൈഗറിനെ കൊല്ലാന്‍ ശ്രമിച്ചവര്‍ രണ്‍വീറിനെയും ലക്ഷ്യമിട്ടു?; ബാന്ദ്രയിലെ വസതി നിരീക്ഷിച്ചു; റിപ്പോര്‍ട്ട്

ദുബൈയില്‍ അഞ്ച് പ്രധാന റോഡുകളിലെ വേഗത പരിധിയില്‍ മാറ്റം

അമിത ശബ്ദം, അനുമതിയില്ലാതെ രൂപമാറ്റം; 1,630 വാഹനങ്ങള്‍ പിടിച്ചെടുത്ത് ദുബൈ പൊലീസ്