cologically Sensitive Area Express Illustartion
Wayanad

വയനാട്ടിൽ പരിസ്ഥിതി ലോല ഭൂമി കയ്യേറിയതായി പരാതി; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

സുപ്രീം കോടതി നിയോഗിച്ച കേന്ദ്ര ഉന്നതാധികാര സമിതിക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനുമാണ് ട്രസ്റ്റ് പരാതി നൽകിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

വയനാട്: നോർത്ത് വയനാട് വനമേഖലയ്ക്ക് കീഴിലുള്ള പെരിയ വില്ലേജിലെ വട്ടോളി എസ്റ്റേറ്റിൽ മൂന്ന് ഹെക്ടറിലധികം വരുന്ന പരിസ്ഥിതി ലോല ഭൂമി അനധികൃതമായി കയ്യേറി സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അനേക് ട്രസ്റ്റ് രംഗത്ത്. സുപ്രീം കോടതി നിയോഗിച്ച കേന്ദ്ര ഉന്നതാധികാര സമിതിക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനുമാണ് ട്രസ്റ്റ് പരാതി നൽകിയിരിക്കുന്നത്.

വ്യാജമായ ഭൂമിയിടപാടുകളിലൂടെയും ഭരണപരമായ തീരുമാനങ്ങളിലൂടെയും സംരക്ഷിത ഭൂമി എങ്ങനെ സ്വകാര്യ വ്യക്തികളുടെ കൈവശം വന്നു എന്നതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് ട്രസ്റ്റിന്റെ ആവശ്യം. ഈ ഭൂമി ആദ്യം കേരള പ്രിസർവേഷൻ ഓഫ് ട്രീ ഗ്രോത്ത് നിയമപ്രകാരം വിജ്ഞാപനം ചെയ്യുകയും തുടർന്ന് 2001 ഏപ്രിൽ 21-ലെ സർക്കാർ ഉത്തരവിലൂടെ പരിസ്ഥിതി ലോല ഭൂമിയായി പ്രഖ്യാപിക്കുകയും ചെയ്തതാണ്. 2006-ൽ വനം വകുപ്പ് അതിരുകൾ രേഖപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്വകാര്യ കൈവശത്തിലുള്ള ഈ ഭൂമി മറ്റൊരു സർവേ സബ് ഡിവിഷനിൽ പെട്ടതാണെന്ന കാരണത്താൽ, ഭൂനികുതി സ്വീകരിക്കുന്നതിന് അനുമതി നൽകിക്കൊണ്ട് നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ 2017-ൽ എൻഒസി നൽകിയതായി പരാതിയിൽ വ്യക്തമാക്കുന്നു. ഈ സാക്ഷ്യപത്രത്തിന്റെ വസ്തുതാപരവും നിയമപരവുമായ അടിത്തറയെ ചോദ്യം ചെയ്തിട്ടുള്ള ട്രസ്റ്റ്, 2019-ലെ കൈമാറ്റം ഉൾപ്പെടെയുള്ള തുടർന്നുള്ള ഭൂമിയിടപാടുകളെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സർവേ നമ്പറുകളിലും അതിരുകളിലുമുള്ള പിഴവുകൾ തിരുത്തുന്നതിൽ വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതരമായ കാലതാമസമുണ്ടായതായും ട്രസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.

2007-ൽ തേയില കൃഷിക്കായി അഞ്ചരയേക്കറോളം സ്ഥലം വെട്ടിത്തെളിച്ചിരുന്നതായി രേഖകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, മാനന്തവാടി തഹസിൽദാർ നൽകിയ സർട്ടിഫിക്കറ്റിൽ തേയില കൃഷിയെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. വനം കയ്യേറ്റം, കാപ്പി കൃഷി, മരങ്ങൾ നശിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് നിലവിലെ കൈവശക്കാർക്കെതിരെ 2026 സെപ്റ്റംബർ 1-ന് വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. പരിസ്ഥിതി ലോല ഭൂമിയുടെ അതിരുകൾ ശാസ്ത്രീയമായി അടയാളപ്പെടുത്തുക, കയ്യേറ്റങ്ങൾ തടയുക, നിയമലംഘനങ്ങൾ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ട്രസ്റ്റ് ഉന്നയിച്ചിട്ടുണ്ട്.

The Animals and Nature Ethics Community (ANEC) Trust has approached the Supreme Court-constituted Central Empowered Committee and the Union Ministry, demanding a comprehensive probe into the alleged illegal appropriation of 3.28 hectares of Ecologically Fragile Land at Vattoli Estate in Periya village under the North Wayanad Forest Division.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തുണ്ട് സഖാവേ' ഇനി യൂത്ത് കോണ്‍ഗ്രസുകാരും വിളിക്കും; അഭിസംബോധന ഏറ്റെടുത്ത് കോണ്‍ഗ്രസ് യുവജന സംഘടന

കെജരിവാളിന്റെ 'ചില്ലുകൊട്ടാരം' ടിക്കറ്റുവച്ച് കാണിക്കാന്‍ ബിജെപി

വടകര എംഡിഎംഎ കേസ്; മുഖ്യസൂത്രധാരൻ ഹൈദരാബാദിൽ പിടിയിൽ

ശബരിമല തീർത്ഥാടകരുടെ വസ്ത്രധാരണം: കറുപ്പും നീലയും കാവിയും നൽകുന്ന ആത്മീയ സന്ദേശം എന്ത്?

കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍ നേതാവിനെ വധിച്ചു