Happy Friendship Day 2025 pexels
Greetings

Happy Friendship Day 2025: സൗഹൃദ ദിനം ഇങ്ങെത്തി, സുഹൃത്തുക്കള്‍ക്ക് ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍ നേരാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

സൗഹൃദം പോലെ ശുദ്ധമായ മറ്റൊന്നില്ലെന്ന് കരുതുന്നവരും ഏറെയാണ്. പ്രയാസകരമേറിയ സന്ദര്‍ഭങ്ങളില്‍ എല്ലായ്പ്പോഴും നമുക്ക് പിന്തുണ നല്‍കുന്ന വ്യക്തിയാണ് സുഹൃത്ത്. ഈ പ്രത്യേക ബന്ധത്തെ ആഘോഷിക്കുന്നതിനായി ലോകമെമ്പാടും എല്ലാ വര്‍ഷവും സൗഹൃദ ദിനം (friendship day) ആഘോഷിക്കാറുണ്ട്. ജൂലൈ 30 നാണ് അന്താരാഷ്ട്ര സൗഹൃദ ദിനം (international friendship day) ആചരിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം അത് ആഗസ്റ്റ് 7 നാണ്.

1930 ല്‍ ഹോള്‍മാര്‍ക്‌സ് സ്ഥാപകന്‍ ജോയ്‌സ് ഹാള്‍ ആണ് ഫ്രണ്ട്ഷിപ് ഡേ ആഘോഷങ്ങള്‍ക്ക് തുടക്കമിടുന്നത്. അതിനു മുന്‍പ് വെറും ആശംസ കാര്‍ഡുകള്‍ മാത്രം അയക്കുന്നതായിരുന്നു ഈ ദിവസത്തിലെ രീതി. ലോക സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരാഗ്വേ ഡോക്ടറായ റാമോണ്‍ അര്‍ട്ടെമിയോ ബ്രാച്ചോ ഒരു കൂട്ടായ്മ ആരംഭിച്ചതോടെ 1958-ലാണ് ജൂലൈ 30 ലെ ആഘോഷം ആരംഭിച്ചത്.

ഈ ആശയത്തെ പിന്തുണച്ചുകൊണ്ട്, 2011-ല്‍ ഐക്യരാഷ്ട്രസഭ (യുഎന്‍) ജൂലൈ 30 ഔദ്യോഗികമായി അന്താരാഷ്ട്ര ഫ്രണ്ട്ഷിപ്പ് ഡേ ആയി പ്രഖ്യാപിച്ചു. അതേസമയം, ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ 2നാണ് ഇത്.

സൗഹൃദത്തിന് ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തൊരു ഭാഷയുണ്ട്.പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദ തരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികള്‍ക്കിടയിലേക്കാണ് അപൂര്‍വ്വമായൊരു സൗഹൃദം തുടങ്ങുന്നത്. ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളിലും കൊച്ചു സമ്മാനങ്ങളിലുമായി പലപ്പോഴും സൗഹൃദങ്ങള്‍ ബാഹ്യ ജാഡകള്‍ക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങള്‍ മനസ്സില്‍ സൂക്ഷിയ്ക്കുന്ന കൂട്ടുകാര്‍ എന്നുമുണ്ട്. സ്‌നേഹിക്കപ്പെടുന്നുവെന്നറിയുന്നതും സ്വന്തം സ്‌നേഹം തിരിച്ചറിയപ്പെടുന്നതുമായ നല്ല മുഹൂര്‍ത്തങ്ങളാണ് ഇത്തരം ദിവസങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ഹൃദയം ഹൃദയത്തോടു സംസാരിച്ചാലും വാക്കുകള്‍ കൊണ്ടുള്ള സ്‌നേഹവും പങ്കുവെയ്ക്കലുകളും ഒരു പ്രത്യേക സുഖം തരുന്നുണ്ട്. നല്ല സുഹൃത്തുക്കള്‍ എന്നും അനിവാര്യമാണ്.

ഈ സൗഹൃദ ദിനത്തില്‍ നാം സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നമുക്ക് എത്രപേരുടെ നല്ല സുഹൃത്ത് ആവാന്‍ കഴിഞ്ഞിട്ടുണ്ട് ? ആത്മാര്‍ത്ഥമായി ചേര്‍ത്തുവെയ്ക്കാന്‍ നമുക്ക് എത്ര സുഹൃത്തുക്കള്‍ ഉണ്ട്..? സൗഹൃദം ഒരാവരണമാണ്. നമുക്ക് ദുഖം വരുമ്പോള്‍ പൊതിഞ്ഞുപിടിക്കാനും സന്തോഷം വരുമ്പോള്‍ പങ്കുവയ്ക്കാനും സൂഹൃത്തുക്കളില്ലെങ്കിലോ...?

കാലത്തിന്റെ കുത്തൊഴുക്കില്‍ നമുക്ക് നഷ്ടമായ ചില സൗഹൃദങ്ങള്‍, ഇഷ്ടങ്ങള്‍,സ്വപ്നങ്ങള്‍, അവസരങ്ങള്‍ അങ്ങനെ എണ്ണിയാല്‍ തീരാത്തവ.... ഒരിക്കലും തിരികെ ലഭിക്കില്ല എന്ന് നമ്മള്‍ കരുതിയവ, കാലം കടല്‍ പോലെയാണ്. കവര്‍ന്നെടുത്തത് ഒരിക്കല്‍ ഭാഗികമായെങ്കിലും തിരിച്ച് തരുമ്പോള്‍ അതില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവും. എന്നാല്‍ കാലം ഒരിക്കലും തിരിച്ച് തരാത്തതും നമ്മള്‍ ലഭിക്കുവാന്‍ ആഗ്രഹിക്കുന്നതുമായ ചിലത് ഉണ്ട്. അതിലൊന്നാണ് സൗഹൃദം....

നമ്മള്‍ നിധി പോലെ കാത്ത നമ്മുടെ ബാല്യവും, സ്വപ്നങ്ങളും. കാല ചക്രത്തിന്റെ ഭ്രമണ പഥത്തില്‍ ഓര്‍മ്മയില്‍ നിന്ന് പലതും മാഞ്ഞെങ്കിലും ഓര്‍ക്കുമ്പോള്‍ ഇടനെഞ്ചില്‍ ഒരു തീയായി ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒന്നുണ്ട്. അത് നമ്മുടെ ബാല്യവും കൂട്ടുകാരുമാണ്.

ബാല്യകാല സുഹൃത്തുക്കള്‍ ഒരാള്‍ എങ്കിലും ഇല്ലാത്തവര്‍ നമുക്കിടയില്‍ കാണില്ല . അത് നമ്മുടെ നാട്ടിലോ നമ്മള്‍ പഠിച്ച സ്‌കൂളിലോ എവിടെയാണെങ്കിലും ആ സൗഹൃദങ്ങള്‍ക്ക് എന്നും നമ്മുടെ മനസ്സില്‍ ഒരു സ്ഥാനം ഉണ്ട്. അത് നാം ഓര്‍ക്കുകയും ചെയ്യും. ബാല്യകാലം നിറം മങ്ങിയ സ്ലേറ്റും ഓര്‍മ്മകള്‍ അതിലെ മങ്ങിയ അക്ഷരങ്ങളും ആണെങ്കില്‍ ആ മങ്ങിയ സ്ലേറ്റില്‍ മഷിത്തണ്ട് പിഴിഞ്ഞ് ഒഴിക്കുമ്പോള്‍ ഉള്ള മിനു മിനുത്ത നിറം ഉണ്ടല്ലോ, അതുപോലെയാണ് ഓര്‍മ്മയില്‍ ഇന്നും ആ സൗഹൃദങ്ങള്‍ ജീവിക്കുന്നത്.

ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളിലും കൊച്ചു സമ്മാനങ്ങളിലുമായി പലപ്പോഴും സൗഹൃദങ്ങള്‍ ബാഹ്യജാഡകള്‍ക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങള്‍ മനസ്സില്‍ സൂക്ഷിയ്ക്കുന്ന കൂട്ടുകാര്‍ എന്നുമുണ്ട്. ചില സൗഹൃദവലയങ്ങള്‍ കാണുമ്പോള്‍ അസൂയ തോന്നിപ്പോകും. നല്ല കൂട്ടുകാരെ അടുപ്പിക്കാനും ചീത്ത കൂട്ടുകെട്ടുകളോട് മുഖം തിരിക്കാനും നാം സ്വയം ശ്രദ്ധചെലുത്തണം.

മാറുന്ന ലോകക്രമത്തില്‍ എന്തിനും നന്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സൗഹൃദത്തിലും അത് സംഭവിക്കുന്നു. പണ്ടൊക്കെ ഇന്‍ലന്‍ഡിലും പോസ്റ്റ് കാര്‍ഡിലുമെത്തുന്ന സന്ദേശത്തിലൂടെ ഇതള്‍വിരിയുന്ന സൗഹൃദങ്ങള്‍ക്ക് ഒരു ആത്മാവുണ്ടായിരുന്നു. ഇന്നത് ഫേസ്ബുക്കിലും വാട്സാപ്പിലുമായി ചുരുങ്ങിപ്പോകുന്നു. കുറേ ദിവസം ക്ലാസില്‍ ഒപ്പമുള്ള സുഹൃത്ത് വരാതിരുന്നാല്‍ എന്താണെന്ന് പോലും അന്വേഷിക്കാത്ത സൗഹൃദങ്ങളും ഇന്ന് ഉണ്ട്. അതില്‍ മാറ്റം വരുത്തണം.

ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന് .പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദതരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികള്‍ക്കിടയിലേക്കാണ് അപൂര്‍വ്വമായൊരു സൗഹൃദമുണ്ടാകുന്നത്.

സൗഹൃദം ആയുസ് കൂട്ടും. പരസ്പരം നല്ല കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ തന്നെ അത് വലിയ ആശ്വാസമാണ്. ശത്രുത പാടേ മറയ്ക്കുക. നിങ്ങളെ ഇഷ്ടമില്ലാത്തവരോട്പോലും സൗഹൃദം പുലര്‍ത്തുക. സൗഹൃദങ്ങള്‍ക്ക് വില കല്‍പിക്കുകയും, ഭൗതിക നേട്ടങ്ങളാല്‍ സുഹൃത്തിനെ അളക്കാതിരിക്കുകയും ചെയ്യുക. നല്ല സൗഹൃദങ്ങള്‍ മനസിലാക്കി തിരഞ്ഞെടുക്കാന്‍ നമ്മള്‍ തയ്യാറാവണം. തെറ്റായ ചിന്തകളുള്ള കൂട്ടുകാരെ അതില്‍ നിന്നും പിന്തിരിപ്പിച്ച് നന്മയുടെ പാതയിലേക്ക് കൊണ്ടുവന്നാല്‍ അതിലേറെ നന്മ വേറെ എന്തിനാണ് ഉള്ളത്.

സുഹൃത്തിനോടുള്ള ആത്മാര്‍ത്ഥതയും സത്യസന്ധയും പണ്ടത്തെ ആളുകള്‍ക്ക് ഒരുപാട് ഉണ്ടായിരുന്നു. സൗഹൃദങ്ങള്‍ക്കപ്പുറം ഇന്ന് ഫ്രണ്ട്ഷിപ്പ് ഡേ ഒരു വാണിജ്യ വിപണിയായി മാറിക്കഴിഞ്ഞു. ആത്മ ബന്ധങ്ങല്‍ക്കപ്പുറം ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളില്‍ സൗഹൃദങ്ങള്‍ ഒതുങ്ങുന്നതും ഇന്ന് സ്ഥിരം കാഴ്ചയാണ്.

യഥാര്‍ത്ഥ ഹൃദയബന്ധമുള്ള സുഹൃത്തുക്കള്‍ക്ക് സൗഹൃദദിനം പോലെയുള്ള ആചാരങ്ങള്‍ ആവശ്യമുണ്ടോ എന്ന ചോദ്യവും ഈ നിമിഷം നമുക്ക് ചോദിക്കാം. ഒരിക്കലും തകരാത്ത സൗഹൃദങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ഈ സൗഹൃദ ദിനം നമുക്ക് ഒരു വേദിയായി മാറട്ടെ.. കൂട്ടുകാര്‍ക്ക് തുല്യം എന്നും കൂട്ടുകാര്‍ മാത്രം... സ്വന്തം സുഹൃത്തിന്റെ ദുഖത്തിലും സന്തോഷത്തിലും ഒരുപോലെ പങ്ക് ചേരാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ....ഹൃദയം നിറഞ്ഞ സൗഹൃദദിനാശംസകള്‍ ...

Happy Friendship Day 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

EXPLAINER|സ്വകാര്യ മേഖലയിലെ ശമ്പളം നോൺ-ക്രീമിലെയറിന് വിനയാകുമോ? ഒബിസി സംവരണത്തെ ബാധിക്കുന്ന ഹൈക്കോടതി വിധി അറിയേണ്ടതെല്ലാം

ഇന്ത്യക്ക് ആശ്വാസം, ബുംറ ശ്രീലങ്കയിൽ 2 ടെസ്റ്റും കളിക്കും

ഇന്ത്യന്‍ ബോക്‌സ് ഓഫീസിന് 'ബ്രാന്റ് ന്യൂ' രാജാവ്; വീണത് ഷാരൂഖും രണ്‍വീറും; കേരളത്തിലും റെക്കോര്‍ഡ്

റെയിൽടെല്ലിൽ അപ്രന്റീസ് ആകാം; എറണാകുളത്തും നിയമനം, എഞ്ചിനീയറിങ് ഡിപ്ലോമ മുതൽ യോഗ്യത

ഉത്തരവ് കേട്ടു, പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്നും ഓടി രക്ഷപ്പെട്ടു