Republic Day wishes 2026 
Greetings

Republic day 2026 wishes: വന്ദേമാതരത്തിന്റെ 150 വര്‍ഷം, ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദിനം; ആശംസകള്‍ അറിയിക്കാം

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കി ഓരോ വര്‍ഷവും ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുകയാണ്. 1950 ജനുവരി 26നാണ് ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയത്.

ജനുവരി 26ന് ഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ വെച്ചാണ് രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തുന്ന റിപ്പബ്ലിക് ആഘോഷങ്ങള്‍ നടക്കുന്നത്. ഈ വര്‍ഷത്തെ പരിപാടി ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 വര്‍ഷത്തെ പാരമ്പര്യം എടുത്തുകാണിക്കുകയും രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്‌കാരിക വൈവിധ്യവും പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ ദിനത്തില്‍ ദേശസ്‌നേഹികളുമായി പങ്കിടാന്‍ ഇതാ ആശംസകള്‍.

ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ ദിനത്തില്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകള്‍.

സ്വാതന്ത്ര്യവും സമത്വവും നീതിയും നമ്മുടെ ശക്തിയാകട്ടെ. ഹാപ്പി റിപ്പബ്ലിക് ഡേ!

ത്യാഗങ്ങളാല്‍ പണിത ഈ മഹത്തായ രാഷ്ട്രത്തെ അഭിമാനത്തോടെ ഓര്‍ക്കാം. റിപ്പബ്ലിക് ദിനാശംസകള്‍.

ത്രിവര്‍ണ്ണ പതാക ഉയരട്ടെ അഭിമാനത്തോടെ, ദേശസ്‌നേഹം നിറയട്ടെ ഓരോ ഹൃദയത്തിലും.

നമ്മുടെ ഭരണഘടനയാണ് നമ്മുടെ ശക്തി. എല്ലാവര്‍ക്കും സന്തോഷകരമായ റിപ്പബ്ലിക് ദിനാശംസകള്‍.

ഐക്യത്തിലും വൈവിധ്യത്തിലും വിശ്വസിക്കുന്ന ഇന്ത്യയ്ക്ക് സലാം. ഹാപ്പി റിപ്പബ്ലിക് ഡേ.

പുതിയ തലമുറക്ക് നല്ലൊരു ഇന്ത്യ സമ്മാനിക്കാം. റിപ്പബ്ലിക് ദിനാശംസകള്‍.

ദേശസ്‌നേഹത്തിന്റെ അര്‍ത്ഥം ഓര്‍മിപ്പിക്കുന്ന ഈ ദിനം എല്ലാവര്‍ക്കും പ്രചോദനമാകട്ടെ.

ഭരണഘടനാ മൂല്യങ്ങള്‍ ജീവിതത്തില്‍ പാലിക്കാം. എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍.

ജനാധിപത്യത്തിന്റെ വിജയഗാനം മുഴങ്ങട്ടെ. ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകള്‍!

Republic day 2026 greetings in malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണപ്പാളികളില്‍ വീണ്ടും പരിശോധന: സാംപിളുകള്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അയയ്ക്കും, ഹൈക്കോടതിയുടെ അനുമതി

അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും; കൊടിമര പുനര്‍നിര്‍മാണത്തില്‍ ത്വരിത പരിശോധനയ്ക്ക് ഹൈക്കോടതി നിര്‍ദേശം

3,083 മുതല്‍ 9,250 രൂപ വരെ പ്രതിമാസ വരുമാനം, അഞ്ചുവര്‍ഷത്തിനിടെ പലിശയിനത്തില്‍ കിട്ടുക 5,55,000 രൂപ; അറിയാം ഈ സ്‌കീം

പച്ചക്കറികളിലെ വിഷം കളയാന്‍ വഴിയുണ്ട്‌

'കരാറുണ്ടായിട്ടും പ്രൊമോഷന് വന്നില്ല, ബിജു മേനോന്‍ കാരണം നിര്‍മാതാവിന് 25 ലക്ഷം നഷ്ടം'; നടനെതിരെ ബി ഉണ്ണികൃഷ്ണന്‍

SCROLL FOR NEXT