Articles

കണ്ടൻകുന്ന് മുത്തപ്പനിലെ സാമൂഹിക ജീവിതം

Author : എം.ആര്‍ രേണുകുമാര്‍

മലയാളത്തിലെ ദലിത് നോവലുകൾക്കെല്ലാം ചില പൊതുസ്വഭാവങ്ങൾ ഉള്ളതായി കാണാം. ഈ പൊതുസ്വഭാവങ്ങളാണ് ഇതര മലയാള നോവലുകളിൽനിന്ന് അവയെ വ്യത്യസ്തമാക്കുന്നത്. ദലിത് നോവലുകൾ ജാതി-അധികാര കേന്ദ്രിതമായ സാമൂഹ്യബന്ധങ്ങളെ പാരമ്പര്യേതരമായ ഒരു വീക്ഷണകോണിൽനിന്ന് വീക്ഷിക്കുന്നതോടൊപ്പം നീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകൾ അതരിപ്പിക്കുകയും

ചെയ്യുന്നു. ഒപ്പം സൗന്ദര്യശാസ്ത്രപരവും ഭാവുകത്വപരവുമായ ഒരു വിച്ഛേദത്തിനായി ശ്രമിക്കുകയും ചെയ്യുന്നു. ഇവയോട് വിവിധ നിലകളിൽ ചേർത്തുവെച്ച് വായിക്കാവുന്ന നോവലാണ് ജി. രവിയുടെ ‘കണ്ടൻകുന്ന് മുത്തപ്പൻ.’

20-ാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളിൽ മലബാറിലെ ദലിതർ അവരുടെ പതിതമായ സാമൂഹിക-സാമ്പത്തിക അവസ്ഥയുടെ കാരണക്കാരായ അധികാരിവർഗ്ഗത്തോട് വിവിധ നിലകളിൽ നടത്തുന്ന ചെറുത്തുനിൽപ്പുകളും അവകാശപ്പോരാട്ടങ്ങളുമാണ് ഈ നോവലിന്റെ കേന്ദ്രപ്രമേയം.

19-ാം നൂറ്റാണ്ടിലെ അന്ത്യപാദത്തിലേയും 20-ാം നൂറ്റാണ്ടിലെ ആദ്യപാദത്തിലേയും കേരളത്തിലെ ദലിതരുടെ ചരിത്രവും സാമൂഹ്യജീവിതവും ഒരു പരിധിവരെയെങ്കിലും ഈ നോവൽ വെളിപ്പെടുത്തുന്നു. ഒപ്പം അവരുടെ തനിമയൂറുന്ന ഭാഷയും സംസ്കാരവും വിശ്വാസവും പ്രകൃതിയും കൃഷിയുമായുള്ള ബന്ധവും പോരാട്ടങ്ങളും സാമൂഹ്യമാറ്റങ്ങളും അടയാളപ്പെടുന്നു.

2023-ലെ എന്റെ വായനയിൽ എനിക്കേറെ ശ്രദ്ധേയമായി തോന്നിയ പുസ്തകമാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT