Articles

ഇന്ത്യയുടെ മതപ്പാടുകൾ

Author : സുനില്‍ ഞാളിയത്ത്

പത്രപ്രവർത്തകനായ അരുൺ എഴുത്തച്ഛൻ എഴുതി നിധി ബുക്സ്, കണ്ണൂർ പ്രസിദ്ധീകരിച്ച ‘മതപ്പാടുകൾ’ എന്ന കൃതിയാണ് ഈ വർഷം ഇഷ്ടം തോന്നിയ പുസ്തകത്തിലൊന്ന്.

ഭാഷാസൗന്ദര്യ - അവതരണശൈലി ഘടകങ്ങൾക്കുപരി ഉള്ളടക്കം ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.

ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യ അഭിമാനാർഹമായ നേട്ടങ്ങൾ കൊയ്യുമ്പോഴും എത്രമേൽ അപരിഷ്‌കൃതവും മനുഷ്യത്വഹീനവുമായ ആചാരാനുഷ്ഠാനങ്ങളിലാണ് ഇന്നും ഇന്ത്യൻ ഗ്രാമങ്ങൾ ആണ്ടുകിടക്കുന്നതെന്ന് ഈ പുസ്തകം വിവരിക്കുന്നു. ഈ ഡിജിറ്റൽ യുഗത്തിലും അന്ധവിശ്വാസത്തിന്റേയും അനാചാരത്തിന്റേയും പിടിയിലമർന്ന മനുഷ്യരെ കാണിച്ചുതരുന്നു. ഇരകളായി മാറിയ ഗ്രാമീണ സ്ത്രീജീവിതചിത്രങ്ങൾ പകർന്നുതരുന്നു.

അത്തരം മനുഷ്യരുടെ (ഏറിയ പങ്കും സ്ത്രീകൾ) ആരെയും പൊള്ളിക്കുന്ന അനുഭവസാക്ഷ്യങ്ങളിലൂടെ ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ ഇന്നും നിലനിൽക്കുന്ന വിചിത്രവും വിഭ്രമാത്മകവുമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാവപ്പകർച്ചയും വേഷപ്പകർച്ചയും കേട്ടും കണ്ടുമറിഞ്ഞ് അവയെ ലിഖിതരൂപത്തിൽ വായനക്കാരിലേക്ക് എത്തിക്കുന്നു എന്നതാണ് ‘മതപ്പാടുകൾ’ എന്ന കൃതിയുടെ സവിശേഷത. മതം അനുശാസിക്കുന്ന ആചാരങ്ങളുടെ വിഴുപ്പുചുമന്ന് ജീവിതം ദുരിതമയമായി മാറിയ മനുഷ്യരെ ലളിതമായ ആഖ്യാനത്തിലൂടെ ഈ കൃതി അവതരിപ്പിക്കുന്നു.

ഈ ലേഖനം കൂടി വായിക്കാം: ദൈവശിക്ഷയുടെ കഥയും കറയും 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണം തുടങ്ങി', ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണം; ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

കേരളത്തില്‍ ശക്തമായ ഇടിമിന്നലുണ്ടാകാന്‍ കാരണമെന്ത് ?

അഞ്ചുവര്‍ഷത്തിനിടെ പലിശ വരുമാനമായി മാത്രം 5,55,000 രൂപ വരെ നേടാം; ഇതാ ഒരു സ്‌കീം

'തമിഴ്‌നാട്ടില്‍ പല പാര്‍ട്ടികളിലെ നിറയെ പേര്‍ സിഎം ആകാന്‍ ശ്രമിച്ചു, ഇവിടെ ഒരേ പാര്‍ട്ടിയിലെ നിറയെ പേര്‍ ട്രൈ ചെയ്യുന്നു': ആര്‍ജെ ബാലാജി

SCROLL FOR NEXT