Poems

പി.വൈ. ബാലൻ എഴുതിയ കവിത: കുട്ടികൾക്ക് അതിർത്തികളില്ല

പി.വൈ. ബാലന്‍

കാന്തത മുളച്ച്

തണൽ തരും വിശ്രമകേന്ദ്രം

കാറ്റ് വീശി തകർന്നില്ല

മുളങ്കാടുകളിൽ ഒളിച്ചിരിക്കും

കിഴക്കൻ കാറ്റ്

പോർവിമാനം തടയാൻ

കാറും കോളും അയയ്ക്കുമോ?

സൂര്യനുദിക്കുന്നത് അവനുവേണ്ടി

മാത്രമെന്ന് കരുതുന്ന ഒരു വിഡ്ഢി

ഗംഗാസ്നാനത്തിനു പോകുന്നു

കുട്ടി പട്ടം പറത്തുന്ന ദിക്കിൽ

മേഘച്ചുവപ്പു നൽകി സന്ധ്യ

സൂര്യനോട് എന്തോ പറയുന്നുണ്ട്.

വർണക്കടലാസിൽ

വിമാനങ്ങളും കപ്പലുകളും

നിർമ്മിച്ച കുട്ടികൾ പൂക്കളുണ്ടാക്കുന്നു

പക്ഷികളെ തിരയുന്നു

മൃഗങ്ങളെ തിരയുന്നു

കളിപ്പാട്ടങ്ങൾ തിരയുന്നു

കുട്ടികളെ തിരയുന്നു

അമ്മയേയും അച്ഛനേയും തിരയുന്നു.


മരംകൊത്തി

മരം മുറിക്കാനല്ല

ചുണ്ടനക്കുന്നത്

തീറ്റയ്ക്കും കൂടുകൂട്ടാനുമാണ്.


ഈ രണപുരുഷന്മാർ

ചുണ്ടനക്കുന്നത്

മരം മുറിക്കാനാണ്

മണ്ണുമാന്താനാണ്

കടലിനെ വരിഞ്ഞുമുറുക്കാനാണ്

ചോരകുടിക്കാനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ഡിഎയ്ക്ക് അധികാരം തരൂ, കേരളത്തെ വികസിതമാക്കാം; ഇത് മോദിയുടെ ഗ്യാരണ്ടി, ഹര്‍ത്താല്‍ മാഫിയയെ തുടച്ചുനീക്കും'

ചുണ്ടിലെ കറുപ്പിന് പിന്നിലെ കാരണം അറിഞ്ഞു പരിഹരിക്കാം, ചില പൊടിക്കൈകൾ

ഹന്‍സിക മോട്ട്‌വാനി വിവാഹമോചിതയായി; ഒരുമിച്ച് ജീവിച്ചത് രണ്ട് വര്‍ഷം മാത്രം; ജീവനാംശം വേണ്ടെന്ന് നടി

'ഇപ്പോഴത്തെ പെൺകുട്ടികൾ മിടുക്കരാണ്; ഉപദേശിക്കുന്നതിന് പകരം അവരിൽ നിന്ന് എന്ത് പഠിക്കാൻ കഴിയുമെന്നാണ് നോക്കേണ്ടത്'

'പടക്കളം സന്ദീപ്.... മലയാളികൾ കുറേ പേരോട് ക്രഷ് ഉണ്ട്'; വൈറലായി ശിവാം​ഗിയുടെ വാക്കുകൾ

SCROLL FOR NEXT