കുരീപ്പുഴ ശ്രീകുമാര്‍ 
Poems

'ചൂര'- കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ കവിത

പൂവരശ് പൂത്തകാലംപാറിവന്ന ചെമ്പരുന്ത്ചെമ്പരുന്തിന്‍ കൊക്കിലൊരുചൂരക്കുഞ്ഞിന്‍ കണ്ണുനീര്

Author : കുരീപ്പുഴ ശ്രീകുമാര്‍

പൂവരശ് പൂത്തകാലം
പാറിവന്ന ചെമ്പരുന്ത്
ചെമ്പരുന്തിന്‍ കൊക്കിലൊരു
ചൂരക്കുഞ്ഞിന്‍ കണ്ണുനീര്

കണ്ണുനീരില്‍ വന്‍കടലില്‍
ജീവിക്കാത്ത ബാല്യകാലം
ബാല്യകാലക്കാഴ്ചകളില്‍
കപ്പലിലെ വലക്കാര്

വലക്കാരില്‍ വീടുവിട്ട
സങ്കടത്തിന്‍ കുപ്പിയേറ്
കുപ്പിയേറേറ്റൊടുങ്ങീല്ല
ആഴിയിലെ പൂഴിമീന്

മീനിന്റെ കണ്ണുകളില്‍
കപ്പലില്ല കടലില്ല
കടലിന്റെ ജലമജ്ജ
കൊടുങ്കാറ്റെ പ്രണയിച്ചു

പ്രണയത്തിന്‍ മാന്ത്രികത
പിണഞ്ഞപ്പോള്‍ കരക്കെത്തി
കരക്കിപ്പോള്‍ ചൂരക്കുഞ്ഞും
കപ്പലിന്റെ കാലുകളും

കാലുകാണാന്‍ പരുന്തെത്തി
പരുന്തിന്മേല്‍ ചൂരക്കുഞ്ഞ്
ചൂരക്കുഞ്ഞിന്‍ കണ്ണുകളില്‍
പൂവരശിന്‍ സ്വര്‍ണ്ണപ്പൂവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

പൊലീസ് ജീപ്പ് തടഞ്ഞു, യുട്യൂബറെ ആക്രമിക്കാന്‍ ശ്രമം; ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ ആക്രമണം, ദൃശ്യങ്ങള്‍ പുറത്ത്

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

'ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ സിനിമയെ തരംതിരിക്കുന്നത് ഇടുങ്ങിയ ചിന്താഗതി; രണ്ട് വർഷം കൂടുമ്പോൾ ഒരു സിനിമ ചെയ്യുന്നതിന് കാരണം'

'ഭാര്യയ്‌ക്കൊപ്പം ഷോപ്പിങ്ങിന് പോകുമ്പോള്‍ ആദ്യം വാച്ച് ഊരി വയ്ക്കണം'; നവവരന്മാർക്ക് സൂര്യയുടെ ഉപദേശം, വിഡിയോ