Poems

'വേരിറങ്ങിവന്ന് പുണരുമ്പോള്‍'- മൊയ്തു മായിച്ചാന്‍കുന്ന് എഴുതിയ കവിത

ആറായിരം സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള വീട്ടില്‍നിന്നും ആറു ഫീറ്റ് വലിപ്പമുള്ള വീട്ടിലേക്ക് മാറണം 

Author : മൊയ്തു മായിച്ചാന്‍കുന്ന്

റായിരം സ്‌ക്വയര്‍ ഫീറ്റ് 
വലിപ്പമുള്ള വീട്ടില്‍നിന്നും 
ആറു ഫീറ്റ് വലിപ്പമുള്ള 
വീട്ടിലേക്ക് മാറണം 

ഒന്‍പതിഞ്ച്  ഉയരമുള്ള 
മെത്തയില്‍നിന്നും 
വെറും തറയില്‍ 
കിടക്കണം 

നീണ്ടുനിവര്‍ന്നു കിടന്ന 
ശീലം മാറ്റി 
വലത് ചരിഞ്ഞു 
ഒതുങ്ങി കിടക്കണം 

ശീതീകരിച്ച മുറിയും 
സോളാര്‍ വെളിച്ചവും 
പട്ട് മെത്തയും 
വെടിഞ്ഞ്,

കൂരാകൂരിരുട്ടില്‍ 
മണ്ണിന്റെ കുളിരേറ്റ് 
മനമറിഞ്ഞ്  
കിടക്കണം 

സകലമാന 
ബന്ധങ്ങളേയും 
സകലമാന 
ശീലങ്ങളേയും വെടിയണം 

കെട്ടിപ്പൂട്ടിവെച്ച 
ഖജനാവുകളുടെ 
താക്കോല്‍ കൂട്ടവും 
പറ്റെ, വെടിയണം 

മൈലാഞ്ചി ചെടിയുടെ 
വേരിറങ്ങിവന്ന് 
പുണരുമ്പോള്‍ 
മണ്ണായ്ത്തീരണം!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

" സർവശക്തനായ അല്ലാഹു"വിനെ ഒഴിവാക്കി ലീഗ്, സത്യപ്രതിജ്ഞ ദൈവനാമത്തിൽ; സംഘപരിവാർ ഭയമോ രാഷ്ട്രീയ തന്ത്രമോ?

വിഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കുരുന്നുകളുടെ സുരക്ഷ; പൊലീസ് ക്ലിയറന്‍സ്, യൂണിഫോം, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് എംവിഡി നിര്‍ദേശങ്ങള്‍

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ മെക്കാനിക്ക് മരിച്ചു

രാജ്യം കാക്കുന്നവരുടെ നിശബ്ദ പോരാട്ടത്തിൻ്റെ കഥ; ജയസൂര്യയുടെ 'ഓപ്പറേഷൻ ത്രാൾ' ആരംഭിച്ചു

SCROLL FOR NEXT