Poems

ഹരിശങ്കരനശോകന്‍ എഴുതിയ കവിത ഏകാന്തബുദ്ധോല്ലാസം

Author : ഹരിശങ്കരനശോകന്‍

എന്തിനുവേണ്ടി തിരക്ക് കൂട്ടുന്നു ഞാ-

നെങ്ങോട്ടുമെത്താൻ ധൃതിയില്ല

രാത്രിയിലീവഴിയൊക്കെ വിജനമാ-

ണാർത്തുവിളിച്ചുകടന്നുപോകാം

എങ്കിലും വേഗതയില്ലാതിഴഞ്ഞിടാ-

നുള്ളിലൊരാളിന്നലറിടുന്നു

തട്ടുകടകളടഞ്ഞുകിടക്കയാ-

ണെത്രയോ ദോശകൾ ചുട്ടുപോയി

ആഭരണങ്ങൾ നിരത്തിയ ശാ-

ലയിലേതോ വിമുക്തനുറങ്ങിടുന്നു

തീരെയും വയ്യാത്ത രോഗികൾ പോ-

ലുമിന്നാശ്വാസമാസ്പത്രിനിദ്ര പൂണ്ടു

ഉള്ളിലിരുന്നലറീടുന്നയാളെന്റെ-

യുല്ലാസദൈവതമായിടുന്നു

ഈ രാത്രിയെന്റെയാണെന്റെയാ-

ണീവഴിയെന്റേതു മാത്രമാണെന്റെ മാത്രം

വേഗത വീണ്ടും കുറഞ്ഞു പിന്നോട്ട് ഞാ-

നേകാന്തയാത്രയെ വിസ്തരിച്ചു

നായകൾ മാണ്ട് കിടക്കുമോരങ്ങളി-

ലാരണ്യസസ്യങ്ങൾ പൂത്തുലർന്നു

ഗന്ധർവ്വഗന്ധികളാവുന്ന കാറ്റു-

കളുന്മത്തരീതിയിലൂതിടുന്നു

ഇന്ധനസൂചിയനന്തമായാരംഭ-

ഗംഭീരനാദത്തിലെത്തിടുന്നു

ഉല്ലാസദേവതപോലും വെരണ്ടെന്റെ-

യുന്മാദഗർവ്വിഷ്ഠബുദ്ധതയിൽ...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം