Poems

പി.എ. നാസിമുദ്ദീന്‍ എഴുതിയ കവിത'കാവ്യദേവത'

പി.എ. നാസിമുദ്ദീന്‍


ഞാൻ പട്ടണത്തിലൂടെ

സ്‌കൂട്ടർ ഓടിക്കുകയായിരുന്നു

മീവൽ പക്ഷിപോലെ

ശിരസ്സിനെ മേടി

എന്തോ പറന്നുപോയി

ഒരു ബിംബം

അല്ലെങ്കിൽ രൂപകം

വേഗം പാർക്കിലേക്ക്

പായിച്ചുവിട്ടു

വള്ളികൾ പടർന്ന

ചെറുപാറയിൽ കേറി

ലാപ്‌ടോപ് നീർത്തി

കാവ്യദേവതയെ

പ്രാർത്ഥിച്ചു

വാരിധി തന്നിൽ

തിരമാലകൾപോലെ

പദാവലികൾ

തോന്നണം കാലേ...

തൊപ്പിധരിച്ച്

ഗിറ്റാർ തൂക്കി

ഗൗണിട്ട്

ഒരു പുതുമോടിക്കാരി

സ്‌പോർട്‌സ് സൈക്കിളിൽ

പാഞ്ഞുവന്നു

“എന്നെ വിളിച്ചോ...”

ഞാൻ അന്ധാളിപ്പോടെ നോക്കി

“എന്നെ പരിചയമില്ലേ?”

അവൾ പുഞ്ചിരിച്ചു

“ഉവ്വ് വ്വ്

എങ്ങോ കണ്ടപോലെ

ചങ്ങമ്പുഴയുടേയും

കുഞ്ഞിരാമൻ നായരുടേയും

കവിതകളിൽ കണ്ട

നേരിയ മുഖച്ഛായ”

“അന്ന് ഞാൻ

കാടുകളിലും

മേടുകളിലും

പറന്നുനടക്കുകയായിരുന്നു

ഇപ്പോൾ ഭൂമിയിലേക്ക്

ഇറങ്ങി

ഈ വേഷത്തിൽ

ചുറ്റിത്തിരിയുന്നു”

എന്നെ ലിപ്പ്-ലോക്ക് ചെയ്ത്

അവൾ പാഞ്ഞുപോയി

ലാപ്‌ടോപ്പിൽ

വാക്കുകൾ

നിറയാൻ തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

SCROLL FOR NEXT