Poems

സാബ്ലു തോമസ് എഴുതിയ കവിത 'മണ്ണിന് അടിയിൽ നീ വീണ മൂന്ന് ദിവസങ്ങൾ'

Author : സാബ്ലു തോമസ്‌

ഞാൻ നിന്നെ കണ്ടത്

ഉയിർത്തെഴുന്നേറ്റ മൂന്നാം ദിവസമല്ല

മണ്ണിന് അടിയിലേക്ക് നീ

വീണുപോയ മൂന്ന് ദിവസങ്ങളിൽ.

ആത്മാവിനാൽ ഉപേക്ഷിക്കപ്പെട്ട്,

അപ്പവും വീഞ്ഞുമായി മുറിഞ്ഞ

ശരീരത്തിന്റെ ഇച്ഛകളറിയാതെ.

ഉപമകളാൽ സംസാരിച്ച നിന്റെ

അലങ്കാരങ്ങൾ അഴിഞ്ഞുവീണ്,

ഭാഷ മറന്നുപോയ കുട്ടിയായി.

മനുഷ്യനിൽനിന്നും പുറപ്പെട്ട്

ദൈവത്തിൽ എത്തിപ്പെടാതെ,

മണ്ണിനടിയിലെ മഹാനഗരത്തിൽ

മണ്ണിരകളോടും തേരട്ടകളോടും

സുവിശേഷം പറയുവാനാവാതെ,

അവരുടെ ഭാഷ വശമില്ലാതെ.

പൂർത്തിയാക്കാൻ ഒരു വരികൂടി വേണ്ട

കവിതയുടെ അപൂർണതപോലുള്ള

ആ ഉറക്കത്തോളം മനോഹരമാവാൻ

കഴിഞ്ഞിട്ടില്ല ഇതേവരെ ഒരു ഉയിർപ്പിനും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ യുഎസ് വ്യോമാക്രമണം ശക്തം: റെയില്‍വേ സ്റ്റേഷനും പാലങ്ങളും തകര്‍ത്തു; തിരിച്ചടിച്ച് ഇറാന്‍

99 റണ്‍സെടുത്ത് ജോ റൂട്ട്; ഇന്ത്യക്ക് തോല്‍വി; ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഈ സൈറ്റുകളില്‍ പരിശോധിക്കാം

നീറ്റ്-യുജി ഫലം: ബി നീരജ് കേരളത്തില്‍ ഒന്നാമത്‌, യോഗ്യത നേടിയത് 11.21 ലക്ഷം പേര്‍