ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
Poems

ഷിറാസ് അലി എഴുതിയ കവിത'സാമ്പ്രാണിക്കോടി'

ഷിറാസ് അലി

ന്ന് ഇരുളിന്റെ മറവില്‍

ഏകാകിയായി

കായലോരത്തേയ്ക്കു ഞാന്‍

വീണ്ടും വന്നു.

ഇനി നിന്റെ പ്രേമം ചോദിക്കില്ല,

ഓര്‍ക്കും ഈ ജലശേഖരം

വന്നുപോകുന്ന ബോട്ടുകള്‍,

ലക്ഷ്യം മറന്ന യാത്രികര്‍.

അക്കരെ നക്ഷത്രഹോട്ടലിന്‍

ദീപക്കണ്ണുകള്‍ ജ്വലിച്ചു

ഉപ്പ് രുചിക്കുന്ന കാറ്റൊരെണ്ണമെന്‍

കുപ്പായക്കുടുക്കിലൊളിച്ചു.

ഒരു ദിനം വരും, സാമ്പ്രാണി-

ക്കോടിയിലേയ്ക്ക് എന്നെയും ചുമ്മി

മടങ്ങുന്ന പായ്‌വഞ്ചി,

അന്നും തനിച്ചായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍, കപ്പലുകള്‍ കത്തിക്കുമെന്ന് മുന്നറിയിപ്പ്

റിയാദിലെ യുഎസ് എംബസിയിൽ സ്ഫോടനം, ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, പൊങ്കാലയ്ക്കൊരുങ്ങി അനന്തപുരി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു; മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി ഖത്തര്‍

എന്താണ് പൊങ്കാല? ; സമര്‍പ്പണവും വ്രതവും രീതികളും അറിയാം

ജോലിയില്‍ സ്ഥാനക്കയറ്റം, കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്ത

SCROLL FOR NEXT