Poems

സുറാബ് എഴുതിയ കവിത തൊത്തക്കൈ

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

സുറാബ്

തൊത്തക്കൈ

ഒരു പേര്.

ഇടതുകയ്യുടെ

വടക്കൻ പറച്ചിൽ.

പല്ലുതേപ്പ്

അടിച്ചുവാരൽ

കൊത്തൽ

കോരൽ

തുടക്കൽ

മുറിക്കൽ

ഒപ്പിടൽ...

എല്ലാം അവളുടെ

തൊത്തക്കൈകൊണ്ട്.

അടുക്കളയിലും

ഇടതുതന്നെ.

എന്നാൽ

ഉരുട്ടുന്നതും

ഉരുളയാക്കുന്നതും

വലംകൈ.

ഉണ്ണുന്നതിന്റെ

പക്ഷംചേരൽ.

ഇടത് ധൈര്യവും

വലത് സഹായിയും.

അങ്ങനെ

വലതുകാൽവെച്ചു

വലതുകൈപിടിച്ചു

കയറിവന്നു,

അവളെന്നിലേക്ക്.

അങ്ങനെ ജീവിതം

ഇടതും വലതുമായി.

ഇടയിൽ പലതുമായി.

നെയ്ത്തുശാലയിലും

ബീഡിതെറുപ്പിലും

കരിക്കുചെത്തിലും

ഉന്നത്തിലും ഉശിരിലും

തൊത്തക്കൈയുണ്ട്.

ഒടുവിൽ

മരിച്ചുകിടത്തുമ്പോൾ

കീഴ്‌വഴക്കംപോലെ

മടക്കിവെയ്ക്കുന്നു

വലതിനടിയിൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുതിയ പ്രസിഡന്റ് ബുദ്ധിമാന്‍', ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടെന്ന് ട്രംപ്

ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന് ട്രംപ്, രഞ്ജിത്ത് ജയിലിൽ തുടരും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'ഇതു കാവ്യ നീതിയുടെ കാലം, പൊയ്മുഖങ്ങള്‍ക്കിതു കഷ്ടകാലം'

കല്യാണസൗഗന്ധികത്തില്‍ യൂറോപ്യന്‍ ടച്ച്, കഥകളിയില്‍ അരങ്ങേറ്റത്തിന് ഇറ്റാലിയന്‍ കലാകാരൻമാർ

15 വര്‍ഷം കൊണ്ട് അരക്കോടി രൂപ സമ്പാദിക്കാം!; ചെയ്യേണ്ടത് ഇത്രമാത്രം

SCROLL FOR NEXT