അഭിഷേക് ശർമയെ പാകിസ്ഥാന് പേടി?, നസീം ഷായെ കളത്തിലിറക്കും, ഉസ്മാൻ താരിഖിന് പ്രത്യേക ചുമതലയും

താരത്തിന്റെ പ്രകടനം വലിയ വെല്ലുവിളിയായാണ് പാകിസ്ഥാൻ ടീം വിലയിരുത്തുന്നത്. മികച്ച ബാറ്ററായതിനാൽ മാത്രമല്ല, ഗെയിം പ്ലാൻ തന്നെ അട്ടിമറിക്കാൻ അഭിഷേകിന് കഴിയും എന്നതാണ് പാകിസ്ഥാൻ ഭയക്കുന്ന പ്രധാന കാരണം.
Abhishek Sharma
Abhishek Sharma poses big threat as Pakistan plot spin trap in India clash pti
Updated on
1 min read

കൊളംബോ: ഇന്ത്യ–പാകിസ്ഥാൻ പോരാട്ടത്തിൽ നിർണ്ണായക പ്രകടനം കാഴ്ചവെക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ഒരു താരമാണ് ഇന്ത്യൻ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ. താരത്തിന്റെ പ്രകടനം വലിയ വെല്ലുവിളിയായാണ് പാകിസ്ഥാൻ ടീം വിലയിരുത്തുന്നത്. മികച്ച ബാറ്ററായതിനാൽ മാത്രമല്ല, ഗെയിം പ്ലാൻ തന്നെ അട്ടിമറിക്കാൻ അഭിഷേകിന് കഴിയും എന്നതാണ് പാകിസ്ഥാൻ ഭയക്കുന്ന പ്രധാന കാരണം.

Abhishek Sharma
ഉസ്മാൻ താരിഖ് ആണോ നാളത്തെ താരം?, പേടിക്കണമെന്ന് പാക് ക്യാപ്റ്റൻ, വിരട്ടൽ വേണ്ടെന്ന് സൂര്യകുമാർ യാദവ്

പുതിയ പന്തിൽ ഫാസ്റ്റ് ബൗളേഴ്‌സിനെ ഉപയോഗിച്ച് ആക്രമിക്കുക, പിന്നാലെ മിഡിൽ ഓവറുകളിൽ സ്പിൻ ഉപയോഗിച്ച് സ്കോർ നിയന്ത്രിച്ചു മത്സരം പാക് ടീമിന്റെ വശത്താക്കുക എന്നതാണ് ടൂർണമെന്റിലുടനീളം പാകിസ്ഥാൻ സ്വീകരിച്ച സമീപനം. പേസറായ നസീം ഷായെ ആദ്യ രണ്ട് മത്സരങ്ങളിലും പാകിസ്ഥാൻ കളിപ്പിച്ചിട്ടില്ല. അഭിഷേകിനെ വീഴ്ത്താൻ നസീം ഷായെ പാക് ടീം മാറ്റി നിർത്തി എന്നാണ് റിപ്പോർട്ടുകൾ.

Abhishek Sharma
72 റണ്‍സും 2 വിക്കറ്റും; ലീ‍‍ഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ 'വേദന' മറന്ന് നെതര്‍ലന്‍ഡ്‌സ്

ഇന്ത്യൻ ഓപ്പണർമാർക്ക് നേരെ എറിയുന്ന ആദ്യ 12 പന്തുകൾ പാകിസ്ഥാനെ സംബന്ധിച്ച് നിർണായകമാണ്. ആദ്യ രണ്ട് ഓവറിൽ തന്നെ ഓപ്പണർമാരെ പുറത്താക്കാൻ കഴിഞ്ഞാൽ പിന്നീട് കാര്യങ്ങൾ അനുകൂലമാകും. അല്ലെങ്കിൽ സ്പിന്നർമാരെ റൺസ് നിയന്ത്രണത്തിക്കാനായി കളത്തിലിറങ്ങും. രണ്ട് നീക്കവും ഒരു പോലെ അതിജീവിക്കാൻ അഭിഷേകിന് കഴിയും അതാണ് പാക് ടീമിനെ വെട്ടിലാക്കുന്നത്.

Abhishek Sharma
ഇന്ത്യ- പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം, സഞ്ജു ഉണ്ടാകുമോ?

ഏഷ്യ കപ്പ് 2025 സൂപ്പർ ഫോറിൽ അഭിഷേകിന്റെ ബാറ്റിന്റെ ചൂട് പാകിസ്ഥാൻ നേരിട്ടറിഞ്ഞതാണ്. 39 പന്തിൽ 74 റൺസ് നേടിയ അഭിഷേകിന്റെ ബാറ്റിങ് ആണ് ഇന്ത്യൻ ടീമിന് വിജയം സമ്മാനിച്ചത്. ഇതേ പ്രകടനം വീണ്ടും ആവർത്തിക്കാതിരിക്കാൻ അഭിഷേകിനെ പുറത്താക്കാനുള്ള ചുമതല ഇത്തവണ സ്പിന്നർ ഉസ്മാൻ താരിഖിനായിരിക്കും പാക് ടീം നൽകുക.

Abhishek Sharma
ഉസ്മാന്റെ ചീട്ട് കീറാൻ ഇന്ത്യ ഒരുങ്ങി; താരിഖിനെപ്പോലെ നെറ്റ്സിൽ ബൗൾ ചെയ്ത് സൂര്യകുമാർ യാദവ് (വിഡിയോ)

ഇടം കയ്യൻമാർക്കെതിരെ ഓഫ് സ്പിൻ ബൗൾ ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാൽ താരിഖിന്റെ ശക്തി ടേണിൽ മാത്രം അല്ല, ടൈമിങ് തകർക്കാനുള്ള കഴിവിലാണ്. ബാറ്ററുടെ പാഡ് ലൈൻ ലക്ഷ്യമാക്കി ബൗൾ ചെയുകയും, ബൗളിങ് സ്പീഡിൽ വ്യത്യാസം വരുത്തുന്നതും അഭിഷേകിനെ സമ്മർദ്ദത്തിലാക്കും എന്നാണ് വിലയിരുത്തൽ. ഇത് മുന്നിൽ ക്രീസിൽ നിന്ന് പിന്നോട്ട് മാറി ഓഫ് സൈഡിലേക്ക് കളിക്കാൻ താരത്തിന് കഴിയും എന്നതാണ് പ്രത്യേകത.

Summary

Abhishek Sharma poses big threat as Pakistan plot spin trap in India clash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com