ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക 
Poems

'ആള്‍ക്കൂട്ട വാരിധിയില്‍ ഒരു ചട്ടന്‍'- അജിത് എം. പച്ചനാടന്‍ എഴുതിയ കവിത

ആള്‍ക്കൂട്ടത്തില്‍കാണപ്പെടും ചട്ടന്‍ഉരകല്ലാണ്.പുരുഷാരം തങ്ങളെഅവനിലുരച്ച്എത്രമേല്‍ തങ്കമാണെന്ന്സ്വയമുറപ്പാക്കും.

Author : അജിത് എം. പച്ചനാടന്‍

ള്‍ക്കൂട്ടത്തില്‍
കാണപ്പെടും ചട്ടന്‍
ഉരകല്ലാണ്.

പുരുഷാരം തങ്ങളെ
അവനിലുരച്ച്
എത്രമേല്‍ തങ്കമാണെന്ന്
സ്വയമുറപ്പാക്കും.

ആള്‍ക്കൂട്ടത്തിലെ
ചട്ടന്റെ പൊസിഷന്‍
അവന്‍ വില്‍ക്കും ഭാഗ്യക്കുറിക്കുമേല്‍
പുരുഷാരം കല്പിച്ച
ജിജ്ഞാസയോളമോ കൗതുകത്തോളമോ
പ്രതീക്ഷയോളമോ മുതിര്‍ന്നിട്ടില്ല.

ആള്‍ക്കൂട്ടത്തില്‍ നില്‍ക്കും
ചട്ടന്റെ പങ്കാളിയെ
പുരുഷാരം താന്താങ്ങളായി
ഒളിച്ചുനോക്കുമ്പോള്‍
ചട്ടന്റെ പൊസിഷന്‍, 
അടിവസ്ത്രത്തിലെ
ഉറുമ്പായി പൊറുതികേടാകുമവര്‍ക്ക്.

ഒന്ന് 

സദസ്സില്‍,
പുരുഷാരമൊരു 
പാട്ടിന്നു അറ്റന്‍ഷനാകുമ്പോള്‍
*സാന്താളുകളോ മര്‍ദ്ദിത ദേശീയതയോ
ഇല്ലാത്ത കച്ചേരിക്കു
എഴുന്നേല്‍ക്കാതെ ചട്ടനിരിക്കും.

ക്ഷേമപെന്‍ഷന്‍ ക്രെഡിറ്റായതിന്റെ
മെസ്സേജ് വന്നതുപോലെ
''ആവതില്ലാത്തതവിടിരിക്കട്ടേ''ന്നു
പുരുഷാരത്തിന്റെ മുഖം കരുണാര്‍ദ്രമാകും.

രണ്ട് 

''പെണ്ണിനോളം മൂല്യമുള്ളതെന്തുണ്ട്?!
-ഏറിയധനത്തേക്കാളുമത്
വന്‍ സമ്പാദ്യ''മെന്നു
ചട്ടന്‍ പെണ്‍പണവിരോധി**യാകുമ്പോള്‍,

പാവമൊരു ചേരയിഴഞ്ഞ്
പൊന്തയിലേക്ക് വാലും മറയുംവരെ
അലിവോടെ നോക്കിയിരിക്കും ആള്‍ക്കൂട്ടം.

ചട്ടനെ ചൂഴ്ന്നുനില്‍ക്കുമാള്‍ക്കൂട്ടം;
പരിസ്ഥിതിവാദിയായ ഫാഷിസ്റ്റ്
----
*ഒന്നാം ഭാഗത്തെ ആദ്യവരികള്‍ക്ക്  
കവി ബിനു എം. പള്ളിപ്പാടിനോട് കടപ്പാട്.

**ഭിന്നശേഷി വ്യക്തി പൊതുബോധത്തില്‍നിന്നു മുക്തനല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം