Poems

'മഞ്ഞവര എങ്ങോട്ടാണ് പോകുന്നത്?'- ബിജു റോക്കി എഴുതിയ കവിത

ആവിപറക്കുന്ന നടുറോട്ടില്‍മഞ്ഞവരയെ പെറ്റിട്ട്ബ്രഷ് നീങ്ങുന്നു

ബിജു റോക്കി

വിപറക്കുന്ന നടുറോട്ടില്‍
മഞ്ഞവരയെ പെറ്റിട്ട്
ബ്രഷ് നീങ്ങുന്നു.

ഇടവിട്ട് മഞ്ഞവരയെ
അഴിച്ചുവിടുകയാണ്.

അതിനിടയില്‍ വരയ്ക്കാതെ
കറുപ്പ് വരയും ഇടംപിടിക്കുന്നു.

പച്ചപെയിന്റ് പാത്രത്തില്‍നിന്ന്
സ്വതന്ത്രയായി
മഞ്ഞവര
റോട്ടില്‍ ഇഴയുന്നു.

റോഡിന് ഇരുപുറം
തലയുയര്‍ത്തിയ മരങ്ങള്‍ മഞ്ഞവരയെ നോക്കുന്നു.

റോഡ്, മഞ്ഞവര...
മഞ്ഞവര, റോഡ്.

ജീവിതം
നീണ്ട മഞ്ഞച്ചേരയായി ഇഴയുന്നു.

ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ
മഞ്ഞവര.

മഞ്ഞവര... റോഡ്...
റോഡ്, മഞ്ഞവര

വരച്ചുചൂടാറാത്ത മഞ്ഞവരയില്‍
ചെവിതറ്റുപോയ പട്ടി  മണത്തുനോക്കുന്നു.

പട്ടിയുടെ കണ്ണില്‍ തിളങ്ങുന്ന ഗോളം.

അതില്‍
മഞ്ഞവര, റോഡ്
റോഡ്, മഞ്ഞവര.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരള കോൺ​ഗ്രസ് ( എം) എവിടെയുണ്ടോ അവിടെ ഭരണമുണ്ട്'; എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി

കൗമാരകലയുടെ മഹാപൂരത്തിന് കേളികൊട്ടുയര്‍ന്നു

മാസംതോറും ഗ്യാരണ്ടീഡ് പെന്‍ഷന്‍; വരുന്നു എന്‍പിഎസില്‍ മാറ്റം

സംസ്ഥാന ബജറ്റ് 29 ന് ; നിയമസഭാ സമ്മേളനം 20 ന് ആരംഭിക്കുമെന്ന് സ്പീക്കര്‍

'ട്രെന്‍ഡ് യുഡിഎഫിനൊപ്പം; നയം വ്യക്തമാക്കിയിട്ടുണ്ട്; ഒരുപാര്‍ട്ടിയുമായി ഔപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല'

SCROLL FOR NEXT