Poems

'ഇന്നലെ മരിച്ചവന്'- പ്രേംകൃഷ്ണന്‍ എഴുതിയ കവിത

ഇന്നലെ മരിച്ചഎന്റെ ചങ്ങാതിക്ക്എന്തായിരുന്നു കുറവ്?അവര്‍ പറഞ്ഞു മരവിച്ചുപോയ കൈകള്‍ഒന്നും നേടാതെ ശൂന്യമെന്ന്

Author : പ്രേംകൃഷ്ണന്‍

ന്നലെ മരിച്ച
എന്റെ ചങ്ങാതിക്ക്
എന്തായിരുന്നു കുറവ്?

അവര്‍ പറഞ്ഞു 

മരവിച്ചുപോയ കൈകള്‍
ഒന്നും നേടാതെ ശൂന്യമെന്ന്

ചലനമറ്റ കാലുകള്‍
വെറുതെ
നടന്ന് തീര്‍ത്തകാലം

വരണ്ട ചുണ്ടുകള്‍
വേണ്ടത് പറയാത്ത സാക്ഷ്യം

ഹൃദയമാകട്ടെ
വികാരരഹിതമെന്നും

പക്ഷേ,

ഒരു പൂവ് പോലുമിറുക്കാത്ത
അവന്റെ കൈകള്‍ക്കിപ്പോള്‍
പനിനീര്‍ പൂവിന്റെ തണുപ്പ്

നടന്ന് തളര്‍ന്ന കാലടികളില്‍
ചിരഞ്ജീവികളായ
വഴികളുടെ തുടിപ്പ്

വരണ്ട ചുണ്ടുകളില്‍
മൊത്തിക്കുടിച്ച
പുഴകളുടെ ഓര്‍മ്മ വരകള്‍

വികാരരഹിതമെന്ന് പറഞ്ഞ ഹൃദയം
അവര്‍ക്കറിയാത്ത
പ്രാണന്റെ തുടി

എന്നിട്ടുമെന്തിനവര്‍ പറയുന്നു

ഇന്നലെ മരിച്ച
എന്റെ ചങ്ങാതിയുടെ മരണവും
ഒരു കുറവായിരുന്നെന്ന്...
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്മ അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താല്‍ക്കാലിക വിലക്ക്: ശ്വേതയ്ക്ക് തുടരാമെന്നും കോടതി

മറഡോണ വാഴുന്ന, അർജന്റീനയുടെ ഫുട്ബോൾ ആകാശത്ത് 'ലാ സ്കലോനെറ്റ' എഴുതിയ സുവർണ ചരിത്രം!

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പൂമല ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാന്‍ അനുമതി, ജാഗ്രതാ നിര്‍ദേശം

പഴയ അഞ്ചാം ക്ലാസുകാരന്‍ മന്ത്രിയായി സ്‌കൂളില്‍; കുട്ടികള്‍ക്ക് കൗതുകമായി എന്‍ ഷംസുദ്ധീന് സ്വീകരണം