Poems

'പൂവുകളെ പകര്‍ത്തുന്ന വഴി'- രേഷ്മ സി  എഴുതിയ കവിത

ഓഞങ്ങളുടെ സന്ധ്യചൂണ്ടയിടാന്‍ കൊണ്ടുപോവുന്നമീന്‍കുടലുകളുടെ മണം

Author : രേഷ്മ സി


ഞങ്ങളുടെ സന്ധ്യ
ചൂണ്ടയിടാന്‍ കൊണ്ടുപോവുന്ന
മീന്‍കുടലുകളുടെ മണം.
ഞങ്ങളുടെ ഉച്ച
കോളാമ്പിക്കൊമ്പില്‍ പിണഞ്ഞ
പച്ചിലപ്പാമ്പിന്റെ നിറം.

വെളുപ്പാന്‍കാലത്ത്
വലിഞ്ഞുകേറി
ഞങ്ങള്‍ പറന്നുനടക്കുന്ന മുകില്‍.
ഇരുട്ടാവുമ്പോള്‍
ഒളിച്ചൊളിച്ച്
ഞാന്‍ അകത്തുകേറ്റുന്ന നിഴല്‍.

ഞങ്ങളുടെ പാട്ടില്‍
പറയാതെ
ഇരമ്പിക്കേറുന്ന ഭൂമി.
കത്തിച്ചുകായുമ്പോള്‍
ഉടുപ്പിനുള്ളില്‍
ഇഴഞ്ഞുകേറുന്ന കൊടുംതീ.

കൈ പിടിച്ചു.
കവിള്‍ തൊട്ടു.
കഴിഞ്ഞ കാലം
കണിക്ക് വെച്ചു.
ഇടയ്ക്ക് മഞ്ഞ,
പൊടിയ്ക്ക് വെള്ള,
കറുത്ത പാടുകള്‍
തൊടുന്നു, വെട്ടം.

ഉരച്ചുരച്ച്
നിറം വെപ്പിച്ച
കാല്‍മടമ്പുകളില്‍ ഉമ്മ.
അഴിച്ചുവെച്ച
ചവിട്ടി പഴഞ്ചനായ
നീലച്ചെരിപ്പിന്റെ തുന്നല്‍

ഉരച്ചുനോക്കി
ഉറപ്പാക്കി
എടുത്തണിഞ്ഞ കനം.
കുളിപ്പുരയില്‍
കുളക്കടവില്‍
കടുത്ത പൂവിന്‍ മണം.

തൊട്ടിട്ടല്ലേ,
തൊടാതെയല്ലേ,
ഉടുത്തിട്ടല്ലേ,
അഴിച്ചിട്ടല്ലേ,
കരഞ്ഞിട്ടല്ലേ,
കളിച്ചിട്ടല്ലേ,
ഇലഞ്ഞിപ്പൂക്കള്‍
പറിച്ചിട്ടല്ലേ!
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; കേസ് രജിസ്റ്റര്‍ ചെയ്യും

അടിമുടി വിറപ്പിച്ച് ജപ്പാന്‍, 32 റണ്‍സില്‍ വീഴ്ത്തിയത് 4 വിക്കറ്റുകള്‍; ഇന്ത്യക്ക് 2 റണ്‍സ് ജയം!

'മലയാള സിനിമയെ പ്രൊമോട്ട് ചെയ്യാനാണോ രാജുവേട്ടൻ അന്യഭാഷകളിൽ അഭിനയിക്കുന്നത് ?'; തുടർ പരാജയങ്ങൾക്ക് പിന്നാലെ ആരാധകർ

കർണ്ണനായി രാഘവ ലോറൻസ്; 150 കോടി ബജറ്റിൽ ‘മഹാവീർ കർണ്ണ’

Asian Games 2026 ആദ്യ സ്വര്‍ണം 'ലങ്കാ ദഹനത്തിലൂടെ'! വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം