Poems

'മറുപടിക്കാട്'- സന്ധ്യ എന്‍.പി. എഴുതിയ കവിത

ഓരോ വരിയിലുംഓരോ ചോദ്യം.ഡയറി എനിക്കു തന്ന്അവന്‍പോയ് വരാമെന്ന് ഒരു വരിയായ് പറഞ്ഞ്നടന്നുപോയി

Author : സന്ധ്യ എന്‍.പി

രോ വരിയിലും
ഓരോ ചോദ്യം.

ഡയറി എനിക്കു തന്ന്
അവന്‍
പോയ് വരാമെന്ന് ഒരു വരിയായ് പറഞ്ഞ്
നടന്നുപോയി.

ഓരോ ചോദ്യത്തിനുമുത്തരമായ്
ഓരോ മരം ഞാന്‍ നട്ടുവെച്ചു.
കൊല്ലാവസാനം തിരിച്ചു കൊടുക്കാന്‍.

അവസാന മരം
തൊടിയുടെ തലക്കല്‍
നട്ടുവന്നു.

ദൂരെനിന്നു നോക്കുമ്പോള്‍
തൊടിയൊരുഗ്രന്‍ കാട്!

തീര്‍ച്ചയായും
അവന്‍ വരുമ്പോള്‍
വഴിതെറ്റും.

മരങ്ങള്‍ക്കിടയില്‍
അവനു മാത്രം നടക്കാന്‍
നിവര്‍ന്നു കിടന്നു

കണ്ണടച്ചു കിടക്കുമ്പോള്‍
അകലെനിന്നവന്‍
വരുന്നതിന്‍ കാലൊച്ച...
ദേഹത്ത് കിരുകിരുപ്പ്!

എനിക്കിരുവശത്തും നിന്ന മരങ്ങളിലും
കിരുകിരുപ്പ്...
പൂക്കള്‍!
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ