Poems

രണ്ട് കവിതകള്‍- സോമന്‍ കടലൂര്‍

ശ്രദ്ധിച്ചിട്ടുണ്ടോതലച്ചോറിന് അഴുക്ക്ചാലിന്റെ ആകൃതിയാണ്വെറുതെയല്ലഅവിടെനിന്ന് പുറപ്പെടുന്ന വാക്കുകള്‍പുഴുക്കളായി നുരയ്ക്കുന്നത്.

Author : സോമന്‍ കടലൂര്‍

1
വാക്കുകള്‍

ശ്രദ്ധിച്ചിട്ടുണ്ടോ
തലച്ചോറിന് അഴുക്ക്ചാലിന്റെ ആകൃതിയാണ്
വെറുതെയല്ല
അവിടെനിന്ന് പുറപ്പെടുന്ന വാക്കുകള്‍
പുഴുക്കളായി നുരയ്ക്കുന്നത്.

ആത്മരതിയുടെ ചൊറിയന്‍ പുഴു
അഹന്തയുടെ അന്തകന്‍ പുഴു
അസൂയയുടെ കന്നല്‍പ്പുഴു
പരനിന്ദയുടെ പാമ്പന്‍ പുഴു
പരിഹാസത്തിന്റെ പാതാളപ്പുഴു
മുന്‍വിധിയുടെ കരിമ്പുഴു
ഒന്നൊന്നായി ഇഴഞ്ഞുവരും

ശ്രദ്ധിച്ചിട്ടുണ്ടോ
ഹൃദയത്തിന് പ്യൂപ്പയുടെ രൂപമാണ്
വെറുതെയല്ല
അവിടെനിന്ന് വരുന്ന വാക്കുകള്‍
ചിത്രശലഭങ്ങളായി
ചിറകടിക്കുന്നത്!

2
മരിച്ച കടല്‍

പിന്നീടൊരിക്കല്‍
ഇതേ കടല്‍ക്കരയില്‍
നമ്മള്‍ കണ്ടുമുട്ടും

അപ്പോള്‍
ഞാന്‍ ചോദിക്കും:
നീയെങ്ങനെ നീന്തിക്കടന്നു
ഞാനില്ലാത്ത കാലത്തിന്റെ
കലുഷക്കടല്‍?

എനിക്കറിയാം
ആഴമുള്ള നിശബ്ദതയാവും
നിന്റെ മറുപടി

നീയില്ലാത്ത കാലം
ഞാനെങ്ങനെ കഴിച്ചുകൂട്ടി എന്ന്
നീയെന്നോട് ചോദിക്കില്ല

മരിച്ചുപോയ
ഒരാളോട്
അത്രയെങ്കിലും കരുണ
നീ കാണിക്കാതിരിക്കില്ല!

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സവാരി..ഗിരി..ഗിരി'..; ഇനി യാത്ര തുടങ്ങാം; പണം പേഴ്‌സില്‍ തന്നെ; സ്ത്രീയാത്രകള്‍ക്ക് ഇന്ന് തുടക്കം

അടിക്ക് തിരിച്ചടി; 'ഓറഞ്ച്' സ്വപ്നത്തിന് സമനില പൂട്ടിട്ട് 'ബ്ലൂ സാമുറായികൾ'

അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചു; സൈനിക നടപടികള്‍ അവസാനിപ്പിച്ചു; 19ന് ഒപ്പിടും

1, 2, 3, 4, 5, 6, 7... ​ഗോൾ!!! 'ജർമൻ പവർഹൗസിന്റെ' ​കൂട്ട ആക്രമണം; ​ഗോളടി മേളത്തിൽ 'ക്യുറസാവ് കോട്ട' തവിടുപൊടി

'ഞാനൊരു സാധാരണ ഡ്രൈവറാണ്'; ഷീല ബസ് ഓടിക്കുക ചരിത്രത്തിലേക്ക്; യാത്രയില്‍ മുഖ്യമന്ത്രിയും

SCROLL FOR NEXT