Poems

ചിലന്തി: ഔസേഫ് ചിറ്റക്കാട് എഴുതിയ കവിത

Author : ഔസേഫ് ചിറ്റക്കാട്

ചതിയുടെ പശയിട്ടു
പശിമയില്‍ നീ തീര്‍ത്ത
മോഹന വലയില്‍
ഒരു നാള്‍
ഞാനും കുടുങ്ങും
നേര്‍ത്തതാണെങ്കിലും
ഏറെ ബലിഷ്ടമാം
നിന്റെ നൂലിഴകള്‍ തീര്‍ത്ത
ക്ഷേത്ര ഗണിതക്കളങ്ങളില്‍
അന്നുഞാന്‍ ഞെരിഞ്ഞമരും.

തീ തുപ്പുന്ന പുലരികളും
ഉരുക്കിയൊഴുക്കുന്ന പകലുകളും
അടിച്ചമര്‍ത്തുന്ന ഇരുണ്ട രാത്രികളും
സമ്മാനപ്പൊതികളായ്
കത്തുന്ന
എന്റെ മുറിക്കുള്ളിലേക്കു
പാഞ്ഞുവരും

കാലം അന്നു കണ്ണുകളിറുക്കിയടയ്ക്കും
നീതിപീഠത്തെ നോക്കി കൊഞ്ഞനം കുത്തും.
സാക്ഷിക്കുട്ടില്‍ നിന്നും
വലിയ വായില്‍ പുലഭ്യം ചൊല്ലി
ഇറങ്ങിയോടും
ചരിത്രം അന്നു
ഭരണിപ്പാട്ടുകളായ്
പാതകള്‍ കീഴടക്കും
സ്ഥിതിവിവരക്കണക്കുകള്‍
പിച്ചിച്ചീന്തും
ഓര്‍മ്മകള്‍ ഒന്നിനും കൊള്ളാത്ത
പായലുകളായ്
ജലപ്രവാഹത്തെ വീര്‍പ്പുമുട്ടിക്കും.

അപ്പോള്‍
എന്റെ വയലേലകള്‍
വിണ്ടുകീറും
കവാടങ്ങളഞ്ചും കൊട്ടിയടയും
ജീവനദിയും വറ്റിപ്പോകും
ഒരിഞ്ചുപോലും ചലിക്കുവാനാകാതെ
അന്നു ഞാന്‍ ദാഹിച്ചു ദാഹിച്ച്
പുനര്‍ജനിക്കായ്
പുത്തന്‍ കരുക്കള്‍ തേടും...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്

ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം അടിച്ചുമാറ്റി; പൂജാരി പിടിയിൽ

സഞ്ജു 'സൂപ്പര്‍' സാംസണ്‍!!! വിൻഡീസിന് മുന്നിൽ 'റെക്കോർഡ്' സ്കോർ