കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്

4 പേർ പിടിയിൽ
Smuggle MDMA Worth Crores via Courier
മുഹമ്മദ്‌ അൻസാദ്, Smuggle MDMA Worth Crores via Courier
Updated on: 
1 min read

കാസർകോട്: പഞ്ചാബിൽ നിന്ന് കൊറിയർ സർവീസ് വഴി കിലോക്കണക്കിന് രാസലഹരി കടത്തുന്ന അന്തർസംസ്ഥാന സംഘത്തിന്റെ നീക്കം തകർത്ത് കുമ്പള പൊലീസ്. നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മംഗളൂരുവിൽ നിന്ന് രണ്ട് കിലോയോളം എംഡിഎംഎ പിടികൂടി.

കടത്തുമായി ബന്ധപ്പെട്ട് ഷിറിയ ബത്തേരി മഹല്ലിൽ മുഹമ്മദ്‌ അൻസാദ് (26) നെ പൊലീസ് പിടികൂടിയതോടെയാണ് വൻ ലഹരി ഇടപാടിന്റെ ചുരുളഴിഞ്ഞത്. ഇയാളുടെ പക്കൽ നിന്ന് 1.8 ഗ്രാം എംഡിഎംഎയും ലഹരി വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 2,97,500 രൂപയും പൊലീസ് കണ്ടെടുത്തു.

Smuggle MDMA Worth Crores via Courier
ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം അടിച്ചുമാറ്റി; പൂജാരി പിടിയിൽ

അൻസാദ് മുഖേന കൊറിയർ വഴി മംഗളൂരുവിൽ മയക്കുമരുന്ന് എത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് മംഗളൂരു പൊലീസുമായി ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ഉള്ളാളിൽ നിന്നു 1.8 കിലോ എംഡിഎംഎ പിടിച്ചെടുത്തു. അൻസാദിനു പുറമെ കേസിൽ മറ്റ് മൂന്ന് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്.

കാസർകോട് മംഗൽപാടി സ്വദേശി അബ്ദുൽ ഹഫീൽ (25), കർണാടക മംഗളൂരു സിറ്റി കൂളൂർ കസബ ബെംഗ്രെ സ്വദേശി സിയാവുൾ ഹഖ് (30), നിലവിൽ മംഗളൂരു പാണ്ഡേശ്വര ഓൾഡ് കന്റ് റോഡിലെ ആയിഷ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അൽത്താഫ് (28) എന്നിവരെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു പൊലീസുമായി സഹകരിച്ച് കുമ്പള പൊലീസ് തുടരന്വേഷണം നടത്തും.

Smuggle MDMA Worth Crores via Courier
'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്‍
Smuggle MDMA Worth Crores via Courier
'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'
Summary

Interstate MDMA Smuggling Racket Foiled: Police Bust Courier Route Worth Crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com