Poems

'പൂവാലിപ്പരല്'- അനു പാപ്പച്ചന്‍ എഴുതിയ കവിത

ഉടലു നനഞ്ഞൊട്ടി കനംതൂങ്ങിചോരയോട്ടം നിലച്ച -ടിവയറു തണുത്തുറഞ്ഞുകൂപ്പുകുത്തി നമ്മള്‍ കൂരമ്പായ്

അനു പാപ്പച്ചന്‍

ഴവില്ലു തൂര്‍ന്ന 
വാലുനീട്ടി
വസന്തം വരഞ്ഞ
ചിറകുകള്‍ വിരിച്ച്
ആകാശത്തന്നു നമ്മള്‍
വെള്ളിനീലക്കെട്ടുകളില്‍ കൊത്തി 
കൊക്കിലന്തി ചോപ്പിച്ചു.

പൊടുന്നനെ
നെഞ്ചിന്‍കൂടാരങ്ങള്‍ 
പൊട്ടിവിറച്ച്
നമ്മുടെ
വാനോത്തീടിരു
കവിളാകാശവും 
വീര്‍ത്തൊലിച്ചു 
സങ്കടം പെയ്തു.

ഉടലു നനഞ്ഞൊട്ടി 
കനംതൂങ്ങി
ചോരയോട്ടം നിലച്ച -
ടിവയറു തണുത്തുറഞ്ഞു
കൂപ്പുകുത്തി നമ്മള്‍ 
കൂരമ്പായ്.

തരിശുനിലത്തിലൊടുക്കത്തെ ശ്വാസത്തിനായ്
ഹൃദയം പിടഞ്ഞ്
കൃഷ്ണമണികള്‍ തുറിക്കുമ്പോള്‍
വാനോത്തി 
കണ്ണീരായ് ചോരും
നനവുള്ളൊരാകാശം!

ജീവന്റെ ഈര്‍പ്പം ശ്വസിച്ച്;
പൂവാലും ചിറകും നീര്‍ത്തി,
തണുപ്പിന്‍ സാന്ദ്രതയിലൊഴുകി 
കണ്ണുമിഴിച്ചു.

അന്തിവണക്കമായി,
കൂട്ടംകൂടി
വാനോത്തിക്കു 
ചുണ്ടുകള്‍ കൂപ്പി,
നക്ഷത്രത്തിന്നോര്‍മ്മ
നട്ടെല്ലിലൊരു
ഇരുട്ടിന്‍ പൊട്ടു വരഞ്ഞു.

പരന്നൊഴുകും ആകാശത്തില്‍
ഓര്‍മ്മയുടെ ഓരോ അറയിലും
ചെകിളകള്‍ വിടര്‍ത്തുമ്പോള്‍
വാനോത്തീടെ ചുടുനിശ്വാസം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരന് 'കൈ' കൊടുത്ത് കോണ്‍ഗ്രസ്; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

'സ്ഥാനാര്‍ഥിയാവും മുമ്പ് പോസ്റ്റര്‍ ഒട്ടിച്ചോളൂ, ഞങ്ങളുടെ നെഞ്ചത്താവരുത്'

രാഷ്ട്രീയത്തിനതീതമായി നാടിന് നല്ലത്; ജി സുധാകരനെ പിന്തുണച്ച് ബെന്നി ബെഹനാന്‍

കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT