Poems

ലങ്കയിലേക്ക്: മൊയ്തു മായിച്ചാന്‍കുന്ന് എഴുതിയ കവിത 

Author : മൊയ്തു മായിച്ചാന്‍കുന്ന്

രാത്രി പന്ത്രണ്ട് മണി നേരത്ത്
നിത്യവും അയാള്‍
ഈ കുന്നിന്റെ ഉച്ചിയില്‍
വന്നുനില്‍ക്കും.

നരച്ച താടിയും മുടിയും
ഭംഗിയായി കോതിവെച്ചിട്ടുണ്ട്.

മുന്തിയ ജുബ്ബയും
ഒത്ത കളസവും
കൈത്തണ്ടയില്‍ ചരടും
അണിഞ്ഞിട്ടുണ്ട്.

മാതൃഭാഷ ഹിന്ദിയാണെന്ന്
രാത്രി പന്ത്രണ്ട് മണിക്ക്
കുന്നിന്റെ ഉച്ചിയില്‍നിന്നുള്ള
പുലമ്പലില്‍ വെളിപ്പെടും.

ഹിന്ദി അറിയുന്നവരും
അറിയാത്തവരും
ഞെട്ടിയുണര്‍ന്ന്,
ആത്മഗതമെന്നപോലെ
അയാളുടെ തന്തയ്ക്ക്
പറയുന്നുണ്ടാകും.

സഹികെട്ട് സഹികെട്ട്
ഞാന്‍ കുന്നെടുത്ത്
ലങ്കയിലേക്ക് പറന്നു!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

" സർവശക്തനായ അല്ലാഹു"വിനെ ഒഴിവാക്കി ലീഗ്, സത്യപ്രതിജ്ഞ ദൈവനാമത്തിൽ; സംഘപരിവാർ ഭയമോ രാഷ്ട്രീയ തന്ത്രമോ?

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ മെക്കാനിക്ക് മരിച്ചു

രാജ്യം കാക്കുന്നവരുടെ നിശബ്ദ പോരാട്ടത്തിൻ്റെ കഥ; ജയസൂര്യയുടെ 'ഓപ്പറേഷൻ ത്രാൾ' ആരംഭിച്ചു

'മല എലിയെ പ്രസവിച്ച പോലെ'; ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനയെ പരിഹസിച്ച് കെ എന്‍ ബാലഗോപാല്‍

രാം ചരണിന്‍റെ നായികയായി ജാന്‍വി കപൂർ; 'പെദ്ധി' ട്രെയ്‌ലർ എത്തി; റിലീസ് ജൂൺ 4 ന്

SCROLL FOR NEXT