Poems

ശിക്ഷ: എസ് ജോസഫ് എഴുതിയ കവിത

മേല്‍ജാതിയില്‍ പിറന്നവളുമായി ഒളിച്ചോടിയവനെ തുണിയുരിഞ്ഞ് നടത്തുകയാണ് ഇടിയും തൊഴിയും അങ്ങോട്ടുമിങ്ങോട്ടും അവനെ എറിയുന്നു

എസ്. ജോസഫ്


മേല്‍ജാതിയില്‍ പിറന്നവളുമായി 
ഒളിച്ചോടിയവനെ തുണിയുരിഞ്ഞ് നടത്തുകയാണ് 
ഇടിയും തൊഴിയും അങ്ങോട്ടുമിങ്ങോട്ടും അവനെ എറിയുന്നു
ഒളിച്ചുപോയി അവനില്‍നിന്നകലെ അവന്‍
മരിച്ചുപോയ് അവളും അവനില്‍
ചതിച്ചു അവന്റെ സ്‌നേഹം അവനെ
പിടിച്ചുകൊണ്ടുപോയി അവളെ അവര്‍ 
ചത്തുപോകും ശവം അവന്റെ 
അവന്‍ തന്നെ മറവുചെയ്യും
എടുക്കും തിരിച്ച് വയലുകള്‍ 
കഥകള്‍ അവന്റെ 
കാടുകള്‍ തൊ യിലെ തിരിച്ചെടുക്കും കിളിപ്പേച്ചുകള്‍
എഴുതപ്പെടും വേദന മഴകളില്‍ 
കാമം പൊട്ടിച്ചിതറും ചെടികളില്‍


കാലൊച്ചകള്‍ ഒതുക്കിനിര്‍ത്തും പൊഴിയുന്ന ഇലകളില്‍ അവന്റെ 
പറന്നു പറവകള്‍ പൊങ്ങും ശരീരത്തുനിന്നും അവന്റെ 
കൊന്നവര്‍ അവനെ മരിച്ച് ഇനി മണ്ണടിയും 
പ്രളയം വിഴുങ്ങും ഭൂകമ്പങ്ങളും 
ഒരു പ്രദേശത്തോടെ ഇല്ലാതാകും അവര്‍ 
എന്ന് അവന്‍ കൂടപ്പിറപ്പ് എഴുതും

ചിത്രീകരണം - സുധീഷ് കോട്ടേമ്പ്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT