Entertainment

അനിയത്തിയുടെ പാട്ടിന് ചുവടുവെച്ച് അനു സിത്താര: വീഡിയോ കാണാം

തന്റെ അനിയത്തി അനു സൊനാരയുടെ പാട്ടിനാണ് നടി ചുവട് വയ്ക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കലാമണ്ഡലം വിദ്യാര്‍ത്ഥിനിയായിരുന്ന അനു സിത്താരയുടെ അഭിനയം മാത്രമല്ല, നൃത്തവും ആരാധകര്‍ക്കിഷ്ടമാണ്. ഇപ്പോളിതാ വയനാട്ടിലെ ബാണാസുര സാഗറിന് സമീപത്ത് നിന്നുള്ള അനുവിന്റെ ഒരു നൃത്ത വീഡിയോ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. 

തന്റെ അനിയത്തി അനു സൊനാരയുടെ പാട്ടിനാണ് നടി ചുവട് വയ്ക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. യമുനയാട്രിലെ ഈറക്കാറ്റിലെ എന്ന ഗാനമാണ് അനു സൊനാര പാടുന്നത്. ഇതിനൊപ്പം വെള്ളത്തില്‍ ഇറങ്ങി നിന്ന് നൃത്തം ചെയ്യുകയാണ് അനു സിതാര. ഭര്‍ത്താവ് വിഷ്ണു പ്രസാദാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ അനു തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

ഈ സമയത്തിനകം നിരവധി മലയാള ചലച്ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെയാണ് അനു പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയത്. ചിത്രത്തിലെ നായികയെ പോലെ ജീവിതത്തിലും അനു ഒരു നൃത്താധ്യാപികയാണ്. പിന്നീട കുപ്രസിദ്ധ പയ്യന്‍, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അനു ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്

ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം അടിച്ചുമാറ്റി; പൂജാരി പിടിയിൽ

സഞ്ജു 'സൂപ്പര്‍' സാംസണ്‍!!! വിൻഡീസിന് മുന്നിൽ 'റെക്കോർഡ്' സ്കോർ