ശ്രീനിവാസനേക്കാള്‍ പെട്ടെന്നായിരുന്നു മകന് വിനീത് ശ്രീനിവാസന്റെ വളര്‍ച്ച. ഗായകന്, സംഗീത സംവിധായകന്, സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയിലെ സമസ്ത മേഖലകളിലം വിനീത് കഴിവ് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ വിവാഹവാര്‍ഷികത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ താരം തലയോടൊപ്പമുള്ള ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിങ്.
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ അജിത്തിനെ തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹത്തെ കണ്ടപ്പോള്‍ താന്‍ ശരിക്കും ഫാന്‍ ബോയി ആയിപ്പോയെന്നും വിനീത് പറയുന്നു. ദിവ്യയ്ക്കും വിഹാനുമൊപ്പം പുറത്ത് പോയപ്പോള്‍ ഭക്ഷണം കഴിക്കാനായി കയറിയ ഹോട്ടലില്‍ വെച്ചാണ് വിനീത് അജിത്തിനെ കണ്ടത്. അടുത്തടുത്ത ടേബിളുകളിലായാണ് ഇരുവരും ഭക്ഷണം കഴിക്കാനിരുന്നത്.
ഇഷ്ടതാരത്തെ കണ്ടപ്പോള്‍ മനോഹരമായൊരു ഫോട്ടോയും താരം എടുപ്പിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ ചിത്രം പങ്കുവെച്ചത്. അച്ഛന്റെ എക്സൈറ്റൊന്നുമറിയാതെ ചുമലില്‍ ഉറങ്ങിക്കിടക്കുന്ന മകന് വിഹാനും വിദ്യയും ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates