Entertainment

തെലുങ്ക് നടന്‍ ജോണ്‍ കോട്ടോളി അന്തരിച്ചു 

മനു എന്ന സിനിമയില്‍ അക്ബര്‍ എന്ന കേന്ദ്ര കഥാപാത്രമായി എത്തിയ ജോണ്‍, മഹാനടി, യുദ്ധം ശരണം, ഫലകനുമദാസ് എന്നി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്‌: തെലുങ്ക് സിനിമ, സീരിയല്‍ നടനും, ടിവി അവതാരകനുമായ ജോണ്‍ കോട്ടോളി(41) അന്തരിച്ചു. ഹൈദരാബാദില്‍ വെച്ച് ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 

മനു എന്ന സിനിമയില്‍ അക്ബര്‍ എന്ന കേന്ദ്ര കഥാപാത്രമായി എത്തിയ ജോണ്‍, മഹാനടി, യുദ്ധം ശരണം, ഫലകനുമദാസ് എന്നി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജോണിന്റെ ഷോര്‍ട്ട് ഫിലിമുകളും ശ്രദ്ധേയമായിരുന്നു. സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് നാടകങ്ങളില്‍ ജോണ്‍ മികവ് കാണിച്ചിരുന്നു. നിരവധി സിനിമകളിലേക്ക് ക്ഷണം ലഭിച്ചെങ്കിലും കുറച്ച് സിനിമകള്‍ മാത്രമാണ് ജോണ്‍ തെരഞ്ഞെടുത്തിരുന്നത്. ഗോഡ്‌സ് ഓഫ് ധര്‍മപുരി എന്ന വെബ് സീരിസില്‍ അഭിനയിച്ചുവരികെയാണ് മരണം. 

ഇരിങ്ങാലക്കുടയിലാണ് ജോണ്‍ ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതും ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ്. സിനിമ, സീരിയല്‍ രംഗത്തെത്തിയതോടെ ഹൈദരാബാദിലേക്ക് താമസം മാറ്റി. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കോട്ടോളി ഡേവിസിന്റേയും ആനിയുടേയും മകനാണ്. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച ഹൈദരാബാദില്‍ നടക്കും. തെലുങ്ക് സിനിമാ മേഖലയിലെ നിരവധി പേര്‍ ജോണിന് ആദരാഞ്ജലി അര്‍പ്പിച്ചെത്തി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

ഇടുക്കിയിൽ നാളെ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ