Entertainment

നടന്‍ വിഷ്ണു ജി രാഘവ് വിവാഹിതനായി

ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തിയ 'തീവ്രം' എന്ന സിനിമയില്‍ വിഷ്ണുവിന്റേത് ശ്രദ്ധേയമായ വേഷമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

നടനും പരസ്യ സംവിധായകനുമായ വിഷ്ണു ജി രാഘവ് വിവാഹിതനായി. മീര മോഹന്‍ ആണ് വധു. 2012ല്‍ 'ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്' എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തിയത്. 

ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തിയ 'തീവ്രം' എന്ന സിനിമയില്‍ വിഷ്ണുവിന്റേത് ശ്രദ്ധേയമായ വേഷമായിരുന്നു. ഡോക്ടര്‍ റോയ് എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ വിഷ്ണു അവതരിപ്പിച്ചത്. പൊലീസ് മാമന്‍, പകിട, സാരഥി എന്നിവയാണ് മറ്റുസിനിമകള്‍.

ഭാവനയെ പ്രധാനകഥാപാത്രമാക്കി വിഷ്ണു സംവിധാനം ചെയ്ത 'ഓപ്പര്‍ യുവര്‍ മൈന്‍ഡ്' എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി കീര്‍ത്തി സുരേഷ്, രജിഷ വിജയന്‍ തുടങ്ങി നിരവധി താരങ്ങള്‍ വിഷ്ണുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ