പ്രമുഖ ബോളിവുഡ് നടന് സുശാന്ത് സിങ് രജപുത് ആത്മഹത്യ ചെയ്തു. 34 വയസ്സായിരുന്നു. മുംബൈയിലെ വസതിയില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.
കൈ പോ ചെ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടന് പന്ത്രണ്ടോളം ബോളിവുഡ് ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്. 2016ല് ക്രിക്കറ്റ് താരം ധോനിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ എം.എസ്. ധോനി: ദി അണ്ടോള്ഡ് സ്റ്റോറി സുശാന്തിന്റെ കരിയറിലെ സുപ്രധാന ചിത്രങ്ങളില് ഒന്നാണ്. കഴിഞ്ഞ വര്ഷം റിലീസ് ചെയ്ത ചിച്ചോരെ എന്ന ചിത്രമാണ് നടന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.
നടന്റെ മുന് മാനേജര് ദിഷാ സാലിയന് ആത്മഹത്യ ചെയ്ത വാര്ത്ത പുറത്തുവന്ന് ദിവസങ്ങള്ക്കുള്ളിലാണ് സുശാന്തും ജീവനൊടുക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates