Entertainment

നടിയുടെ പേരെടുത്ത് പറഞ്ഞതില്‍ മാപ്പ് ചോദിച്ച് അജു വര്‍ഗീസ്

നടിയുടെ പേരെടുത്ത പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും നടിയുടെ പേര് മാറ്റി, ഈ അടുത്ത ഇടയ്ക്ക് ആക്രമിക്കപ്പെട്ട എന്റെ സഹപ്രവര്‍ത്തകയോട് എന്ന് അജു തിരുത്തിയിട്ടുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ആക്രമത്തിന് ഇരയായ നടിയുടെ പേരെടുത്ത് പറഞ്ഞ് ഫേസ്ബുക്കിലൂടെ പ്രതികരിച്ച നടന്‍ അജു വര്‍ഗീസ് മാപ്പ് പറഞ്ഞു. നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചത് തെറ്റാണെന്ന് വൈകി മനസിലാക്കിയ ഈ അവസരത്തില്‍ അത് തിരുത്തുന്നു എന്നും, നടിയോട് മാപ്പ് ചോദിക്കുന്നു എന്നും അജു മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 

നടിയുടെ പേരെടുത്ത പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും നടിയുടെ പേര് മാറ്റി, ഈ അടുത്ത ഇടയ്ക്ക് ആക്രമിക്കപ്പെട്ട എന്റെ സഹപ്രവര്‍ത്തകയോട് എന്ന് അജു തിരുത്തിയിട്ടുമുണ്ട്. തിങ്കളാവ്ചയായിരുന്നു നടിയുടെ പേരെടുത്ത് പറഞ്ഞും, ദിലീപിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ചും അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. 

ദിലീപിനെ ഇപ്പോള്‍ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അജു ആരോപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്