Entertainment

നടി മിയ ജോർജ് വിവാഹിതയായി; ചിത്രങ്ങളും വിഡിയോയും കാണാം

എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച്  ഉച്ച കഴിഞ്ഞ് 2.30നായിരുന്നു വിവാഹചടങ്ങുകൾ

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ പ്രിയതാരം മിയ ജോർജ് വിവാഹിതയായി. ആഷ്‌വിനാണ് വരൻ. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച്  ഉച്ച കഴിഞ്ഞ് 2.30നായിരുന്നു വിവാഹചടങ്ങുകൾ. ഇന്നു വൈകിട്ട് തന്നെ വിവാഹസൽക്കാരവും ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് വിവാഹം സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

ഫുൾ സ്ലീവ് ​ഗൗണായിരുന്നു മിയയ‌ുടെ വിവാഹവേഷം. നിറയെ ത്രെഡ് വർക്കുകളോടെയുള്ള ഹൈനെക്ക് ​ഗൗണിൽ താരം അതിസുന്ദരിയായിരുന്നു. ലേബലമാണ് താരത്തിന്റെ വിവാഹ​ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. മാസ്ക് അണിഞ്ഞാണ് മിയയും അഷ്വിനും പള്ളിയിൽ എത്തിയത്. വിവാഹത്തലേന്ന് മിയയുടെ വീട്ടിൽ നടന്ന മധുരംവെപ്പ് ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡിസൈനർ ബ്ലൗസിൽ കസവുസാരിയുടുത്ത് ട്രെഡീഷണൽ ലുക്കിലാണ് താരം എത്തിയത്. 

കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് ആഷ്‌വിൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ. മിയയുടെ അമ്മ മിനി ആയിരുന്നു മാട്രിമോണിയല്‍ സൈറ്റിലൂടെ ആഷ്‌വിനെ വരനായി കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം