Entertainment

നടി രോഹിണിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

സുഹൃത്തും നടന്‍ ജയ് ജഗ്ദീഷിന്റെ മകളുമായ അര്‍പ്പിതയ്‌ക്കൊപ്പം ഒരു പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

ബാംഗളൂര്‍; കന്നഡ നടിയും മുന്‍ കന്നഡ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന രോഹിണി സിങ്ങിന് വാഹനാപകടത്തില്‍ പരിക്ക്. ബാംഗളൂരുവിലെ മാവല്ലിപുരയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. സുഹൃത്തും നടന്‍ ജയ് ജഗ്ദീഷിന്റെ മകളുമായ അര്‍പ്പിതയ്‌ക്കൊപ്പം ഒരു പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

വാഹനം നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന് വലിയരീതിയില്‍ നാശം സംഭവിച്ചു. രണ്ടു പേര്‍ക്കും അപകടത്തില്‍ ഗുരുതരമായ പരുക്കേറ്റു. രോഹിണിയുടെ സഹോദരനും നടനുമായ ആദിത്യയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും വലിയ പ്രശ്‌നങ്ങളൊന്നുമല്ലെന്നും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ആശുപതത്രി വിടാനാകുമെന്നും താരം വ്യക്തമാക്കി. പ്രമുഖ സംവിധായകന്‍ രാജേന്ദ്ര സിങ് ബാബുവിന്റെ മകളാണ് രോഹിണി. ഇന്റസ്ട്രിയില്‍ റിഷിക എന്നറിയപ്പെടുന്ന താരം ബിഗ് ബോസിന്റെ ആദ്യ സീസണിലാണ് പങ്കെടുത്തത്. ഷോയിലെ വിവാദ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

ഇടുക്കിയിൽ നാളെ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ