Entertainment

നടി റീത്ത ഭാദുരി അന്തരിച്ചു

മലയാള സിനിമയിലും റീത്ത ഭാദുരി അഭിനയിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : പ്രമുഖ ബോളിവുഡ് താരം റീത്ത ഭാദുരി അന്തരിച്ചു. 62 വയസ്സായിരുന്നു. സിനിമകളിലും സീരിയലുകളിലും നിരവധി വേഷങ്ങളില്‍ ശ്രദ്ധേയമായ താരമായിരുന്നു റീത്ത ഭാദുരി. നിമികി മുഖിയ എന്ന സീരിയലിലെ ഇമാര്‍തി ദേവിയുടെ വേഷമാണ് ഒടുവില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. 

നടന്‍ ശിശിര്‍ ശര്‍മ്മയാണ് റീത്ത ഭാദുരിയുടെ മരണം ഫെയ്‌സ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചത്. അഞ്ച് പതിറ്റാണ്ട് സിനിമാരംഗത്ത് നിറഞ്ഞുനിന്ന സാന്നിധ്യമാണ് റീത്ത ഭാദുരി. കഭി ഹാന്‍ കഭി നാ, ക്യാ കെഹ്, ദില്‍ വില്‍ പ്യാര്‍ വ്യാര്‍ തുടങ്ങിയവ റീത്ത അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളാണ്.

മലയാള സിനിമയിലും റീത്ത ഭാദുരി അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസന്‍ നായകനായ കന്യാകുമാരിയിലാണ് റീത്ത വേഷമിട്ടത്. എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി കെ. എസ്. സേതുമാധവന്റെ സംവിധാനത്തില്‍ 1974ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കന്യാകുമാരി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ ഉറക്കം വരുമോ? ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്‌ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു