Entertainment

'‍നീ അരികിലുള്ളപ്പോൾ ഒരു യുദ്ധവും വലുതല്ല'; സുപ്രിയയോട് പൃഥ്വി 

പൂർണിമ ഇന്ദ്രജിത്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരും സുപ്രിയയ‌്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തന്റെ നല്ലപാതിക്ക് ജന്മദിനാശംസകൾ ‌നേർന്ന് പൃഥ്വിരാജ്. 'നീ കൂടെയുള്ളപ്പോൾ എനിക്ക് ഒരു യുദ്ധവും വലുതല്ല' എന്നാണ് സുപ്രിയയോട് പിറന്നാൾ ദിനത്തിൽ പൃഥ്വി പറയുന്നത്. 'എന്റെ പങ്കാളിക്ക് സന്തോഷം നിറഞ്ഞ ജന്മദിനം' എന്ന് കുറിച്ചുകൊണ്ട് സുപ്രിയയുടെ ചിത്രം പങ്കുവച്ചിട്ടുമുണ്ട്. 

മരുമകൾക്ക് ആശംസകളുമായി മല്ലിക സുകുമാരനും എത്തി. “ജന്മദിനാശംസകൾ മോളു. ദൈവം അനുഗ്രഹിക്കട്ടെ,” എന്നാണ് മല്ലിക കുറിച്ചത്. പൂർണിമ ഇന്ദ്രജിത്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരും സുപ്രിയയ‌്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. 

തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വി നിറഞ്ഞുനിൽക്കെയാണ് മുംബൈയിൽ പത്രപ്രവർത്തകയായിരുന്ന സുപ്രിയ മേനോനുമായി പ്രണയത്തിലായത്. 2011 ഏപ്രിൽ 25നാണ് ഇവർ വിവാഹിതരായത്. ഇരുവരുടെയും സൗഹൃദവും പ്രണയവും പിന്നീട് ഏറെ ചർച്ചയായിട്ടുമുണ്ട്. 

വിവാഹ ശേഷം കുറച്ചുനാൾ മാധ്യമപ്രവർത്തനം തുടർന്നെങ്കിലും പിന്നീട് സുപ്രിയ വീട്ടമ്മയുടെ റോളിലേക്ക് മാറുകയാ‌യിരുന്നു. എന്നാലിപ്പോൾ 'പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ' സഹനിർമ്മാതാവായി മലയാള സിനിമയിൽ സാന്നിദ്ധ്യമറിയിച്ചിരിക്കുകയാണ് സുപ്രിയ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്