പതിനെട്ടാം ജന്മദിനം ആഘോഷിച്ച് നടി അനശ്വര രാജൻ. 18 എന്ന ഫോയിൽ ബലൂൺ കൈയിൽ പിടിച്ച് ബർത്ത്ഡേ പ്രിൻസസ് എന്നെഴുതിയ സാഷ് ധരിച്ചുള്ള ചിത്രം അനശ്വര സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പതിനഞ്ചു വയസ്സുമുതൽ ചെയ്തിരുന്ന കാര്യങ്ങളെല്ലാം ഇനി ലീഗൽ ആയി ചെയ്യാം, 'ചിയേഴ്‌സ് ടു 18' എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചത്.
പിറന്നാളിന് ഒരുപാടുപേർ ആശംസയറിയിച്ചെന്നും ഇൻബോക്‌സിൽ ധാരാളം മെസേജുകൾ ലഭിച്ചെന്നും പറഞ്ഞ താരം തനിക്ക് നൽകുന്ന സ്‌നേഹത്തിന് നന്ദികുറിക്കുകയും ചെയ്തു. ഉദ്ദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ, ആദ്യരാത്രി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര.
താരം നായികയായി എത്തുന്ന വാങ്ക് എന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് പശ്ചാതലത്തിൽ തിയറ്ററുകൾ പൂട്ടിയതോടെ മാറ്റിവച്ചിരുന്നു.തണ്ണീർമത്തൻ സംവിധായകൻ ഗിരീഷ് ഒരുക്കുന്ന സൂപ്പർ ശരണ്യയാണ് അനശ്വരയുടെ പുതിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates