Entertainment

പിന്നണി ​ഗായകനായി ജോജു; ഹിറ്റായി ജോസഫിലെ ​ഗാനം (വീഡിയോ) 

പണ്ട് പാടവരമ്പത്തിലൂടെ' എന്ന് തുടങ്ങുന്ന നാടന്‍ പാട്ടാണ് ആലപിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അഭിനയത്തിന് പിന്നാലെ സിനിമയിൽ പിന്നണി ​ഗായകരാകുന്ന നടൻമാരുടെ നിരയിലേക്ക് ഇനി ഒരാൾ കൂടെ, നടൻ ജോജു ജോർജ്ജ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ജോസഫിനുവേണ്ടിയാണ് ജോജു ​ഗായകനായി മാറിയിരിക്കുന്നത്. 'പണ്ട് പാടവരമ്പത്തിലൂടെ' എന്ന് തുടങ്ങുന്ന നാടന്‍ പാട്ടാണ് ആലപിച്ചിരിക്കുന്നത്. ​ഗാനത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ഭാ​ഗ്യരാജാണ് ​ഗാനരചനയും സം​ഗീതവും നിർവഹിച്ചിരിക്കുന്നത്.  ബെനഡിക്ട് ഷൈനിനൊപ്പം ചേര്‍ന്നാണ് ജോജു ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ തല നരച്ച് വ്യത്യസ്ത ഗെറ്റപ്പിലാണ് ജോജു എത്തുന്നത്. ജോസഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ ചിത്രം സിനിമാപ്രേമികളുടെ ഇടയിൽ ചർച്ചയായിരുന്നു.

എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ജോസഫിൽ നായകനായാണ് ജോജു എത്തുന്നത്. ചിത്രത്തിന്റെ നിർമാണവും ജോജു തന്നെയാണ്. ദിലീഷ് പോത്തന്‍, മാധുരി, മാളവിക, സുധി കോപ്പ,  ഇടവേള ബാബു, ജാഫര്‍ ഇടുക്കി തുടങ്ങിയവർ ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്