Entertainment

ഫ്രീക്കന്‍ കോഹ്ലിയും ഫ്രീക്കത്തി അനുഷ്‌ക്കയും

തോല്‍വിയില്‍ താരം ഇടനെഞ്ച്‌പൊട്ടിയിരിക്കുകയാണെന്നും അറിയാം. എന്നാലും കോഹ്ലി ഒന്നു അങ്ങോട്ടോ ഒന്നു ഇങ്ങോട്ടോ തിരിഞ്ഞാല്‍ വാര്‍ത്തയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഐപിഎല്‍ പത്താം സീസണില്‍ തോറ്റു തൊപ്പിയിട്ട ബെംഗളൂരു ടീമിന്റെ ക്യാപ്റ്റനാണ് വിരാട് കോഹ്ലി എന്ന് ആര്‍ക്കും അറിയാഞ്ഞിട്ടില്ല. ഇങ്ങനൊയൊരു തോല്‍വിയില്‍ താരം ഇടനെഞ്ച്‌പൊട്ടിയിരിക്കുകയാണെന്നും അറിയാം. എന്നാലും കോഹ്ലി ഒന്നു അങ്ങോട്ടോ ഒന്നു ഇങ്ങോട്ടോ തിരിഞ്ഞാല്‍ വാര്‍ത്തയാണ്. പോരാത്തിതിന് കാമുകിയും സിനിമാ താരവുമായ അനുഷ്‌കയും കൂടിയുണ്ടെങ്കില്‍ ബി ടൗണിന് പിന്നെ വേറെയൊന്നും വേണ്ട.

കഴിഞ്ഞ ദിവസം തോറ്റു തൊപ്പിയിട്ടിരിക്കുന്ന കാമുകന്റെ മനോവേദന കുറയ്ക്കാന്‍ അനുഷ്‌ക ബെംഗളൂരുവിലെത്തി. രണ്ട് പേരും മാധ്യമങ്ങള്‍ക്ക് അങ്ങനെ മുഖം കൊടുക്കാറില്ലെങ്കിലും പാപ്പരാസികള്‍ക്ക് കിട്ടാത്ത വാര്‍ത്ത ബി ടൗണിലുണ്ടോ. 

ബെംഗളൂരുവിലെ ഹൈ എന്‍ഡ് ഹോട്ടലില്‍ ഇരുവരെയും ഒരുമിച്ചു കണ്ടുവെന്നതാണ് പുതിയ വാര്‍ത്ത. അതും, രണ്ട് പേരും കറുത്ത നിറത്തിലുള്ള ഡ്രസ് മാച്ചായി ഇട്ടിരിക്കുന്നു എന്നുവരെ പറയുന്നു. എന്തായാലും ഇന്ത്യയുടെ സ്‌കിപ്പര്‍ കറുത്ത ടീഷര്‍ട്ടും കറുത്ത തൊപ്പിയും ബ്രൗണ്‍ ജീന്‍സുമിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. അനുഷ്‌കയാകട്ടെ കറുത്ത നിറത്തിലുള്ള നീളന്‍ ഗൗണും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്

സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ​ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

​Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

ജിയോ ബേബിയുടെ നായകനായി റോഷൻ മാത്യു; 'ഹ്യൂമൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്