'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പൊലീസ് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു.
'Not all intentions are good': Warning issued in Dubai regarding children's phone usage.
smartphone
Edited By:
Updated on: 
1 min read

ദുബൈ: കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതില്‍ ദുബൈയില്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ പരിചയപ്പെടുന്ന എല്ലാവര്‍ക്കും നല്ല ഉദ്ദേശങ്ങളുണ്ടാകണമെന്നില്ലെന്നും ദുബൈ പൊലീസ് മുന്നറിയിപ്പില്‍ പറഞ്ഞു. കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പൊലീസ് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു.

സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസത്തിന്റെ ഭാഗമായി എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച സന്ദേശത്തില്‍, ചില ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ കുട്ടികളുടെ വിശ്വാസം നേടിയെടുക്കാന്‍ ശ്രമിക്കുകയും, തുടര്‍ന്ന് സംഭാഷണം സ്വകാര്യ ചാറ്റുകളിലേക്ക് മാറ്റുകയോ വ്യക്തിഗത വിവരങ്ങളും ഫോട്ടോകളും ആവശ്യപ്പെടുകയോ ചെയ്‌തേക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

'Not all intentions are good': Warning issued in Dubai regarding children's phone usage.
ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം

ഓണ്‍ലൈന്‍ ഗെയിമിങ് ഉപയോക്താക്കളെ തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ടെങ്കിലും, എല്ലാവര്‍ക്കും നല്ല ഉദ്ദേശ്യങ്ങളുണ്ടാകണമെന്നില്ല. ചിലര്‍ കുട്ടികളുടെ വിശ്വാസം നേടിയെടുത്ത് വ്യക്തിഗത വിവരങ്ങളോ ഫോട്ടോകളോ ആവശ്യപ്പെടാനും ശ്രമിച്ചേക്കാം,' ദുബൈ പൊലീസ് വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഇടപെടലുകള്‍ സംബന്ധിച്ച് കുട്ടികളോട് പതിവായി സംസാരിക്കാനും, വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അവരെ ഓര്‍മ്മിപ്പിക്കാനും പൊലീസ് രക്ഷിതാക്കളെ ഉപദേശിച്ചു. അപരിചിതരുമായി സ്വകാര്യ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനെതിരെ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ പൊലീസ്, ഗെയിമിങ് പ്ലാറ്റ്ഫോമുകളും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുമ്പോള്‍ സുരക്ഷിതമായ ഡിജിറ്റല്‍ രീതികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ ബാധിക്കുന്ന സൈബര്‍ ഭീഷണികളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ദുബൈ പൊലീസ് നടത്തുന്ന സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസ പരിപാടികളുടെ ഭാഗമാണ് ഈ മുന്നറിയിപ്പ്.

'Not all intentions are good': Warning issued in Dubai regarding children's phone usage.
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍
'Not all intentions are good': Warning issued in Dubai regarding children's phone usage.
ദുബൈ കൂടുതല്‍ സ്മാര്‍ട്ടാകും; ട്രാഫിക് സിഗ്നലില്‍ നിര്‍ത്തില്ല, ഇലക്ട്രിക് പോഡുകള്‍ ഓട്ടം തുടങ്ങി
Summary

Warning issued in Dubai regarding children's phone usage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com