റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍

Riyadh Attack
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം എപി
Author:
Updated on: 
1 min read

റിയാദ്: റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് യൂസുഫ് അലി ആണ് സൗദിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ ഉച്ചയോടെയുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചികിത്സയില്‍ തുടരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Riyadh Attack
ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

ഇന്നലെ ഉണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായും 309 പേര്‍ ചികിത്സയില്‍ തുടരുന്നതായും നേരത്തെ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരുണ്ടെന്നും റിയാദിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരുന്നു.

സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇന്ത്യന്‍ എംബസി ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാനായി എംബസി സൗദി അധികൃതരുമായി ബന്ധപ്പെട്ടുവരുന്നതായും അറിയിച്ചു. ആശുപത്രി അധികൃതരുമായും ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Riyadh Attack
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍
Riyadh Attack
ദുബൈ കൂടുതല്‍ സ്മാര്‍ട്ടാകും; ട്രാഫിക് സിഗ്നലില്‍ നിര്‍ത്തില്ല, ഇലക്ട്രിക് പോഡുകള്‍ ഓട്ടം തുടങ്ങി
Summary

Missile attack on Riyadh airport: Injured Indian man dies; wife and children undergoing treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com