Entertainment

മമ്മൂട്ടിയുടെ വീട്ടില്‍ കുടുംബ സമേതം മോഹന്‍ലാല്‍ എത്തി; താരരാജാക്കന്മാരുടെ കൂടിച്ചേരലിന് പിന്നിലെ കാരണം ഇതാണ്

ഇരുവരുടേയും കുടുംബങ്ങള്‍ ഒന്നിച്ചുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍  സ്റ്റാറുകളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഒന്നുചേരല്‍ എപ്പോഴും ആവേശത്തോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. സാധാരണ അവാര്‍ഡ് ഷോകളിലും സിനിമ സൈറ്റുകളിലും വെച്ചാണ് താരരാജാക്കന്മാര്‍ കണ്ടുമുട്ടുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യാസമായി മമ്മൂട്ടിയുടെ വീട്ടില്‍ കുടുംബസേതം എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഇരുവരുടേയും കുടുംബങ്ങള്‍ ഒന്നിച്ചുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിയുടെ പ്രിവ്യൂ ഷോ കാണാനാണ് ഇരു കുടുംബങ്ങളും ഒന്നിച്ചത്. മമ്മൂട്ടിയുടെ വീട്ടില്‍ അത്യാധുനിക രീതിയിലുള്ള തീയറ്റര്‍ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അതിനാലാണ് മമ്മൂട്ടിയുടെ വീട്ടിലേക്ക് മോഹന്‍ലാലും കുടുംബവും എത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മിനി തീയറ്റര്‍ ഉള്‍പ്പടെ ക്യൂബ് ബ്രോഡ്കാസ്റ്റിംഗ് സംവിധാനം വരെ മമ്മൂട്ടിയുടെ വീട്ടിലുണ്ട്. 

രണ്ട് താരങ്ങളുടേയും ഒന്നു ചേരല്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ആരാധകര്‍ താരങ്ങളുടെ പേര് പറഞ്ഞ് തമ്മില്‍ തല്ലുമ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നതാണ് ഈ സന്ദര്‍ശം. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി റിലീസിന് ഒരുങ്ങുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം; ബിഹാറില്‍ 9 പേര്‍ അറസ്റ്റില്‍; യുപിയില്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും സിം കാര്‍ഡ് പിടിച്ചെടുത്തു

ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Weekly horoscope (June 21- June 27, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam June 22|സന്തോഷകരമായ ഒരു വാർത്ത കേൾക്കും, കാര്യങ്ങൾ അനുകൂലമാകും

67 മിനിറ്റ് മാത്രം കളത്തിൽ; 3 ​ഗോൾ 2 അസിസ്റ്റ്! ഇതാ ജർമൻ പവർഹൗസിലെ 'തീപ്പൊരി'